CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 24 Seconds Ago
Breaking Now

കാര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്; ചെളിവെള്ളം തെറിപ്പിച്ചാല്‍ 5000 പൗണ്ട് പിഴ; വഴിയിലൂടെ നടന്നുപോയ അമ്മയെയും, രണ്ട് മക്കളെയും വെള്ളത്തില്‍ കുളിപ്പിച്ചത് അവിശ്വസനീയമായ സംഭവമെന്ന് പോലീസ്

സ്വാര്‍ത്ഥതയും, ക്ഷമയില്ലായ്മയും വ്യക്തമാക്കുന്ന ഈ ഡ്രൈവറുടെ പ്രകടനം മൂലം 5000 പൗണ്ട് വരെ പിഴ ഈടാക്കാം

ഈ വാര്‍ത്ത കേട്ട് പ്രദേശവാസികള്‍ക്കാണ് അവിശ്വസനീയമായി തോന്നിയത്. കൊലപാതകവും, കൊള്ളയടിയും, അടിപിടിയും നടന്നാല്‍ പോലും സീരിയസായി എടുക്കാത്ത കേംബ്രിഡ്ജ്ഷയര്‍ പോലീസ് ഈ കേസില്‍ പുലര്‍ത്തിയ ജാഗ്രതയാണ് നാട്ടുകാരെ ഞെട്ടിച്ചത്. ഒരു അമ്മയും, രണ്ട് കുട്ടികളും വഴിയിലൂടെ നടന്നുപോകുമ്പോള്‍ കടന്നുവന്ന കാര്‍ ചെളിവെള്ളം തെറിപ്പിച്ചെന്നാണ് കേസ്. ജനുവരി 4ന് നടന്ന ഈ സംഭവം അവിശ്വസനീയമാണെന്നാണ് പോലീസ് വകുപ്പ് അഭിപ്രായപ്പെട്ട് കളഞ്ഞത്. വെള്ളം തെറിപ്പിച്ച ഡ്രൈവറെ പിടികൂടാന്‍ പോലീസ് വീശിയ വല കണ്ടാണ് നാട്ടുകാര്‍ കൂടുതല്‍ അത്ഭുതപ്പെട്ടത്. 5000 പൗണ്ട് പിഴയാണ് ഈ ഡ്രൈവര്‍ നേരിടേണ്ടത്. 

20 അടി നീളമുള്ള ചെളിവെള്ളത്തിലൂടെയാണ് കാര്‍ ഡ്രൈവര്‍ വാഹനം ഓടിച്ച് പോയത്. തന്റെ കുഞ്ഞിനെ പ്രാമില്‍ ഇരുത്തി തള്ളിക്കൊണ്ട് പോകുന്നതിനിടെയാണ് അമ്മയെയും, കൂടെയുള്ള മൂത്ത കുട്ടിയെയും ഉള്‍പ്പെടെ കുളിപ്പിച്ച് കാര്‍ കടന്നുപോയത്. അവിശ്വസനീയമായ ഒരു സംഭവമാണിതെന്ന് പോലീസ് ഇതിനെ വിശദീകരിച്ചു. കേംബ്രിഡ്ജ്ഷയറിലെ സെന്റ് ഐവ്‌സില്‍ നടന്ന ഈ സംഭവത്തിന് ദൃക്‌സാക്ഷികളായവരെ ഓഫീസര്‍മാര്‍ തേടിയിറങ്ങിയിരിക്കുകയാണ്. കാലാവസ്ഥ മോശമായതിനാല്‍ ജംഗ്ഷന് സമീപമുള്ള ഡ്രെയിന്‍ ബ്ലോക്ക് ആവുകയായിരുന്നു. ഇത് പരിഗണിക്കാതെയാണ് ഈ വെള്ളക്കെട്ടിലൂടെ ഡ്രൈവര്‍ ഓടിച്ച് പോയതെന്ന് പോലീസ് പറയുന്നു. 

മൂന്ന് പേരെ വെള്ളത്തില്‍ കുളിപ്പിച്ച ഡ്രൈവറുടെ നടപടി അവിശ്വസനീയമാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഡ്രൈവര്‍ക്ക് ഈ വെള്ളക്കെട്ട് വ്യക്തമായി കാണാമായിരുന്നു. ഇത് കാല്‍നടക്കാരിലേക്ക് തെറിപ്പിക്കാതെ പോകാന്‍ കഴിയുമായിരുന്നു. പക്ഷെ വേഗതയില്‍ അമ്മയെയും മക്കളെയും കുളിപ്പിച്ചാണ് ഇയാള്‍ കടന്നുപോയത്. 1988-ലെ റോഡ് ട്രാഫിക് ആക്ട് പ്രകാരമുള്ള കുറ്റമാണിത്. സ്വാര്‍ത്ഥതയും, ക്ഷമയില്ലായ്മയും വ്യക്തമാക്കുന്ന ഈ ഡ്രൈവറുടെ പ്രകടനം മൂലം 5000 പൗണ്ട് വരെ പിഴ ഈടാക്കാം. എന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങളില്‍ പോലീസിന് ഈ ചൂടില്ലെന്ന് പ്രദേശവാസികള്‍ കുറപ്പെടുത്തുന്നു. 13 വയസ്സുകാരെ വീടിന് പുറത്താക്കി വീട് കൊള്ളയടിച്ച സംഭവം ഉണ്ടായിട്ട് അതിലെ കുറ്റക്കാരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. 

ഇമ്മാതിരി വെള്ളം തെറിപ്പിച്ച കേസുകള്‍ അന്വേഷിച്ച് വിലപ്പെട്ട സമയം പാഴാക്കാതെ ജനങ്ങളുടെ സുരക്ഷയും സ്വത്തും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന് ജനം നല്‍കുന്ന ഉപദേശം.




കൂടുതല്‍വാര്‍ത്തകള്‍.