CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 57 Seconds Ago
Breaking Now

ആട് 2വും പുണ്യാളനും ഹിറ്റ് ; ജയസൂര്യ പ്രതിഫലം കൂട്ടി

കഴിഞ്ഞ വര്‍ഷം ജയസൂര്യയുടെ രണ്ട് ഹിറ്റുകളാണ് ശ്രദ്ധിക്കപ്പെട്ടത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2 എന്നി ചിത്രങ്ങള്‍ മെഗാ ഹിറ്റായി മാറിയിരുന്നു. അഞ്ചര കോടി രൂപയാണ് പുണ്യാളന്‍ നിര്‍മ്മിച്ചത്. സംവിധായകനായ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.

ചിത്രം ഇതുവരെ 20 കോടി രൂപയോളം കളക്ഷന്‍ നേടിയതായാണ് വിവരം. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നാലുകോടി രൂപയ്ക്ക് മുകളില്‍ വില്‍പ്പന നടന്നതായും അറിയുന്നു.

2017 ക്രിസ്മസ് റിലീസായി എത്തിയ ആട് 2 ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് വിജയ് ബാബു ആണ്. ഏഴേകാല്‍ കോടി രൂപ മുടക്കി നിര്‍മ്മിച്ച ചിത്രം ഒരാഴ്ച കൊണ്ട് ഒമ്പത് കോടി കളക്ഷന്‍ നേടി. സാറ്റലൈറ്റ് അവകാശം വിറ്റിട്ടില്ല.

ഇതോടെ മലയാള സിനിമയിലെ അടുത്ത സൂപ്പര്‍താരമായി ജയസൂര്യ മാറുകയാണ്. നിലവില്‍ 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ജയസൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കോടിയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്.




കൂടുതല്‍വാര്‍ത്തകള്‍.