CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 40 Seconds Ago
Breaking Now

16 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 31 കാരന്‍ അറസ്റ്റില്‍

ഡിഷ് ആന്റിന സ്ഥാപിക്കാനെത്തിയ സതീഷ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയായിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഷ് ആന്റിന ഓപ്പറേറ്ററെ പാങ്ങോട് പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പാലോട് കൊല്ലായില്‍ ചല്ലിമുക്കില്‍ സതീഷിനെ(31) ആണ് അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ 2016 ഏപ്രിലില്‍ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തിയ സതീഷ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് കേസ്.

കഴിഞ്ഞ ഒരാഴ്ച മുമ്പ് കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ട വീട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചു. ഇതോടെയാണ് സതീഷിന്റെ പ്രവര്‍ത്തികളെ കുറിച്ച് മനസിലായത്.  പിന്നീട് പാങ്ങോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ മോഷണ കേസില്‍ പ്രതിയാണെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

 

 




കൂടുതല്‍വാര്‍ത്തകള്‍.