CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 16 Seconds Ago
Breaking Now

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന് വേണ്ടി സര്‍ക്കാര്‍ ചിലവാക്കിയത് 10.5 ലക്ഷം ; കാണാന്‍ മുഖ്യമന്ത്രി പറന്നെത്തിയത് എട്ടു ലക്ഷം മുടക്കി

മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് ഉൾപ്പെടെ കേന്ദ്ര സംഘത്തിനായി ആകെ ചിലവിട്ടത് പതിനെട്ടര ലക്ഷം രൂപയാണ്.

പിണറായി സര്‍ക്കാര്‍ വിവാദത്തില്‍. ഓഖി ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ കേന്ദ്ര സംഘത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയത് പത്തുലക്ഷം രൂപ. ഇതേ സംഘത്തെ കാണാനായി മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് എട്ടു ലക്ഷം രൂപ മുടക്കിയും. ഒരേ ഉദ്യോഗസ്ഥനാണ് ഈ രണ്ടു തുകയും ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് അനുവദിച്ചിരിക്കുന്നതും !!

കഴിഞ്ഞ 26 മുതല്‍ 29 വരെയായിരുന്നു കേന്ദ്ര ദുരന്തനിവാരണ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം അഞ്ചു ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചത്. മൂന്ന് സംഘങ്ങളിലായി തിരിഞ്ഞായിരുന്നു സന്ദര്‍ശനം. താമസം,ഭക്ഷണം, യാത്ര എന്നിവ ഒരുക്കാനായി തിരുവനന്തപുരം കലക്ടര്‍ക്ക് മൂന്നര ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി.

കൊല്ലം ആലപ്പുഴ ,തൃശൂര്‍ ജില്ലകള്‍ക്ക് ഒരു ലക്ഷം രൂപ വീതവും എറണാകുളത്തിന് രണ്ടര ലക്ഷവും മലപ്പുറത്തിന് ഒന്നര ലക്ഷവും ചിലവിട്ടു. സംഘം തലസ്ഥാനത്തെത്തി ജില്ലകളിലേക്ക് തിരിക്കും മുമ്പായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇതിനായി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ തലസ്ഥാനത്ത് എത്തിയത് ഉള്‍പ്പെടെയുള്ള ചിലവുകള്‍ കൂടി ചേര്‍ത്താന്‍ കേന്ദ്ര സംഘത്തിനായി ആകെ ചിലവിട്ടത് പതിനെട്ടര ലക്ഷം രൂപയാണ്. ഓഖി ദുരന്ത നിവാരണത്തിന് ഓരോരുത്തരും പിരിച്ച് പിന്തുണ നല്‍കിയപ്പോള്‍ അത് ദുരന്തമനുഭവിക്കുന്നവരിലേക്കല്ല മറിച്ച് ധൂര്‍ത്തിലേക്കാണ് ചിലവായതെന്ന് ഞെട്ടിക്കുന്ന വസ്തുതയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.