CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 6 Seconds Ago
Breaking Now

തിരക്കേറിയ ഐസിയുവില്‍ നഴ്‌സ് വിളിച്ച് പറഞ്ഞ പേര് കേട്ടത് മാറിപ്പോയി; കിഡ്‌നി ക്യാന്‍സര്‍ സര്‍ജറിക്ക് കയറ്റിയ ഭര്‍ത്താവ് മരിച്ചെന്ന് അറിയിച്ച് ഭാര്യയെ വിളിച്ചുവരുത്തി; ഭര്‍ത്താവിനെ ജീവനോടെ കണ്ടതോടെ മാപ്പ് പറഞ്ഞ് റോയല്‍ ഡിവോണ്‍ & എക്‌സെറ്റര്‍ ആശുപത്രി

ക്രിസ്മസിന് തൊട്ടുമുന്‍പായിരുന്നു കരോള്‍ ആനിന്റെ ജീവിതത്തെ ഞെട്ടിച്ച സംഭവം.

ആശുപത്രിയില്‍ നിന്നും കൗണ്‍സിലര്‍മാര്‍ വിളിച്ചതോടെ ഭര്‍ത്താവ് മരിച്ചതിന്റെ ദുഃഖത്തിലായിരുന്നു കരോള്‍ ആന്‍. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് വലത് കിഡ്‌നി നീക്കം ചെയ്യാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭര്‍ത്താവ് ഗാരി ഫുര്‍സെര്‍ മരിച്ചെന്നായിരുന്നു ലഭിച്ച വിവരം. റോയല്‍ ഡിവോണ്‍ & എക്‌സെറ്റര്‍ ആശുപത്രിയില്‍ നിന്നും കൗണ്‍സിലിംഗ് ടീം ഫോണ്‍ വിളിച്ചതോടെ എന്തിനും തയ്യാറെടുത്തതായിരുന്നു കരോള്‍. പക്ഷെ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് അതാ ജീവനോടെ ഇരിക്കുന്നു.

ഭര്‍ത്താവിന്റെ പേര് പറഞ്ഞതോടെയാണ് എന്തോ കുഴപ്പമുണ്ടെന്ന് കരോള്‍ മനസ്സിലാക്കിയത്. ഇതോടെ നടത്തിയ അന്വേഷണത്തിനിടെയാണ് ഐസിയുവില്‍ മരിച്ചത് മറ്റൊരാളാണെന്ന് തിരിച്ചറിയുന്നത്. ഐസിയുവിലെ തിരക്കിനിടയില്‍ നഴ്‌സ് വിളിച്ചുപറഞ്ഞ പേര് കേട്ടത് മാറിയപ്പോയത് മൂലമാണ് ഈ അബദ്ധം സംഭവിച്ചത്. ക്രിസ്മസിന് തൊട്ടുമുന്‍പായിരുന്നു കരോള്‍ ആനിന്റെ ജീവിതത്തെ ഞെട്ടിച്ച സംഭവം. പേര് മാറിയപ്പോയതാണെന്ന് പറഞ്ഞ് ആശുപത്രി മാപ്പ് പറഞ്ഞെങ്കിലും കുറച്ച് നേരത്തേക്ക് കരോള്‍ അനുഭവിച്ച മാനസികവ്യഥയ്ക്ക് ആര് നഷ്ടം നല്‍കുമെന്നാണ് ഉയരുന്ന ചോദ്യം.

കിഡ്‌നിയില്‍ ക്യാന്‍സര്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് വലത് കിഡ്‌നി നീക്കം ചെയ്യാന്‍ ഡിസംബര്‍ 15-നാണ് ഫര്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സര്‍ജറി വിജയകരവുമായി. എന്നാല്‍ ഇതിനിടെയാണ് പേര് മാറിപ്പോയതും മരിച്ചതായി അറിയിച്ചതും. തന്റെ ഭര്‍ത്താവിന്റെ പേര് ഗാരിയെന്നാണ് അറിയിച്ചതോടെ അങ്കലാപ്പ് തുടര്‍ന്നു. ഭര്‍ത്താവ് ഫോണില്‍ വിളിച്ച് താന്‍ ജീവനോടെ ഉണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് ഭാര്യക്ക് ആശ്വസമായത്.

ആനിയെ ഇത്തരമൊരു അവസ്ഥയിലൂടെ കടത്തിവിട്ടത് തെറ്റാണെന്നും മാപ്പ് പറയുന്നതായും ആര്‍ഡി &ഇ ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചതായും ആശുപത്രി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.