CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 15 Minutes 3 Seconds Ago
Breaking Now

കടുത്ത ചുമയ്ക്ക് മരുന്ന് ആന്റിസെപ്ടിക് ലോഷന്‍; പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കിയ മരുന്ന് രോഗി അകത്താക്കി; അബദ്ധം തിരിച്ചറിഞ്ഞത് മെഡിക്കല്‍ ഷോപ്പുകാര്‍

ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത രോഗി ഒരു കുപ്പി മരുന്ന് കുടിച്ചു

ചുമ കലശലായതിനെത്തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സുധീര്‍ സമാന്ത ആശുപത്രിയിലെത്തിയത്. കഫത്തില്‍ രക്തം കണ്ടതോടെ മിഡ്‌നാപൂരിലെ ബസൂലിയ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രായമായ ആള്‍ക്ക് ഏതാനും ടെസ്റ്റുകള്‍ നടത്തിയെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ കാണാതെ വന്നതോടെ കഫ് സിറപ്പാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കഫ് സിറപ്പിന് പകരം ആന്റിസെപ്ടിക് ലോഷനാണ് രോഗിക്ക് എഴുതി നല്‍കിയത്.

ഡോക്ടറെ വിശ്വസിച്ച് രോഗി ഒരു കുപ്പി മുഴുവന്‍ അകത്താക്കുകയും ചെയ്യും. രോഗിക്കും, കുടുംബത്തിലെ ആര്‍ക്കും തന്നെ ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്തതിനാല്‍ മരുന്നിന് പകരം ലോഷനാണ് കുടിക്കുന്നതെന്ന് ഇവര്‍ക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല. ഒരുകുപ്പി കാലിയായ ശേഷം അടുത്ത കുപ്പി വാങ്ങാന്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോഴാണ് അബദ്ധം തിരിച്ചറിയുന്നത്.

റൂറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് മരുന്ന് എഴുതിയത്. ആശുപത്രിയിലെ ഡിസ്‌പെന്‍സറി യാതൊരു സംശയവും കൂടാതെ ചുമയ്ക്ക് ഈ ലോഷന്‍ നല്‍കി. ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം പിതാവ് ഇത് അകത്താക്കിയെന്ന് മകന്‍ പറയുന്നു. മരുന്ന് മാറിയെന്ന് മനസ്സിലാക്കി സുധീറിന്റെ കുടുംബം ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിലെത്തി. കാര്യം വഷളാകുമെന്ന് മനസ്സിലാക്കിയതോടെ ഇദ്ദേഹത്തിന്റെ എല്ലാ ചികിത്സാചെലവുകളും വഹിക്കാമെന്നാണ് ആശുപത്രി ഉറപ്പുനല്‍കിയത്. തെറ്റ് സംഭവിച്ചെന്ന് സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.