CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 29 Seconds Ago
Breaking Now

പറവൂരിലെ മതകേന്ദ്രത്തില്‍ 24-കാരിയെ നിര്‍ബന്ധിതമായി മതംമാറ്റി; ഇസ്ലാമിക് സ്റ്റേറ്റിന് ലൈംഗിക അടിമയായി വില്‍ക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചതായി യുവതി

സ്വകാര്യ നിമിഷങ്ങള്‍ റിയാസ് രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

എറണാകുളം നോര്‍ത്ത് പറവൂരില്‍ യുവതിയെ നിര്‍ബന്ധിതമായി മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റിന് വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇസ്ലാമിക തീവ്രവാദികള്‍ക്ക് ലൈംഗിക അടിമയായി വില്‍ക്കാന്‍ ഭര്‍ത്താവ് പദ്ധതിയിട്ടതായി വെളിപ്പെടുത്തിയ 24-കാരിയാണ് പരാതിക്കാരി. പറവൂരിലെ മതസ്ഥാപനത്തില്‍ കൊടുംപീഡനത്തിനൊടുവിലാണ് യുവതിക്ക് മതംമാറേണ്ടിവന്നത്.

സ്ഥാപനഅംഗങ്ങളായ ഫവാസ് ജമാല്‍, മുഹമ്മദ് സിയാദ് എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ (26) നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയതെന്ന് യുവതി ആരോപിക്കുന്നു. സൗദിയില്‍ എത്തിച്ച യുവതിയെ സിറിയയിലെ തീവ്രവാദികള്‍ക്ക് വില്‍ക്കാനായിരുന്നു ഭര്‍ത്താവിന്റെ പദ്ധതി. യുവതി കോടതിക്ക് നേരിട്ട് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് ഇപ്പോള്‍ ജിദ്ദയിലാണ്. അയാളെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെയും, മറ്റ് ഏജന്‍സികളുടെയും സഹായം തേടുകയാണ് പോലീസ്. അറസ്റ്റിലായവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. സൗദിയില്‍ ഒരു മുറിയില്‍ പൂട്ടിയിട്ടെങ്കിലും കൈയില്‍ കിട്ടിയ മൊബൈല്‍ ഫോണിലൂടെ നാട്ടിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് യുവതി രക്ഷപ്പെട്ടത്. പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് മോചിപ്പിച്ച് നാട്ടില്‍ തിരികെ എത്തിയത്.

പത്തനംതിട്ട സ്വദേശിനിയായ യുവതി ബെംഗളൂരുവിലെ പഠനകാലത്താണ് റിയാസിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ റിയാസ് രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പറവൂരിലെ മദ്രസയില്‍ നിര്‍ബന്ധിതമായി മതപഠനത്തിന് എത്തിച്ചു. 2016 മേയില്‍ റിയാസുമായുള്ള വിവാഹം ഒരു പുരോഹിതന്‍ നടത്തി. പക്ഷെ മാതാപിതാക്കളുടെ തടവിലാണെന്ന് കാണിച്ച് റിയാസ് ഹേബിയസ് കോര്‍പ്പസ് നല്‍കിയപ്പോള്‍ പല ഭാഗങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദം ഉണ്ടായതോടെയാണ് യുവതിക്ക് ഭര്‍ത്താവിനൊപ്പം പോകേണ്ടി വന്നത്.

ഇതിന് ശേഷമായിരുന്നു സൗദിയിലെ രക്ഷപ്പെടല്‍. സംസ്ഥാന പോലീസിന്റെ അന്വേഷണം പോരെന്ന് കാണിച്ച് കേസ് എന്‍ഐഎയെ ഏല്‍പ്പിക്കണമെന്ന് യുവതി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.