CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 26 Seconds Ago
Breaking Now

യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും; 50 ബില്ല്യണ്‍ നിക്ഷേപവും ഇല്ലാതാകുമെന്ന് ലണ്ടന്‍ മേയര്‍

ബ്രിട്ടന് അനുകൂലമായി ചര്‍ച്ചകള്‍ മാറ്റിയെടുക്കാനുള്ള സമയം മന്ത്രിമാര്‍ക്ക് മുന്നില്‍ കുറവാണെന്നും ഖാന്‍ ഓര്‍മ്മിപ്പിച്ചു.

യൂറോപ്യന്‍ യൂണിയന്‍ മാന്യമായ കരാറിന് തയ്യാറായില്ലെങ്കില്‍ ബ്രക്‌സിറ്റ് നടപടി പൂര്‍ത്തിയാകുമ്പോള്‍ ഇറങ്ങിപ്പോരുമെന്നാണ് യുകെ അധികൃതരുടെ പ്രഖ്യാപനം. എന്നാല്‍ ഇങ്ങനെ ഇറങ്ങിപ്പോന്നാല്‍ ബ്രിട്ടന് വന്‍ നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നല്‍കുന്നത്.

500,000 തൊഴിലവസരങ്ങളാണ് കരാര്‍ നഷ്ടമായാല്‍ ബ്രിട്ടനില്‍ ഇല്ലാതാകുകയെന്ന് സാദിഖ് ഖാന്‍ വ്യക്തമാക്കി. കൂടാതെ 50 ബില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപവും നഷ്ടപ്പെടും. യൂറോപ്യന്‍ യൂണിയനെ തള്ളിക്കളഞ്ഞ് ഇറങ്ങിപ്പോന്നാല്‍ അടുത്ത 12 വര്‍ഷം കൊണ്ട് ബ്രിട്ടന് ലഭിക്കുന്ന സമ്മാനങ്ങള്‍ ഇതൊക്കെയാണെന്നാണ് ലണ്ടന്‍ മേയറുടെ വിലയിരുത്തല്‍. ചര്‍ച്ചകള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോയില്ലെങ്കില്‍ ബ്രിട്ടീഷ് സാമ്പത്തികരംഗം ഒരു ദശകക്കാലം തളര്‍ച്ചയും, തൊഴിലില്ലായ്മയും അനുഭവിക്കും.

ബ്രിട്ടന് അനുകൂലമായി ചര്‍ച്ചകള്‍ മാറ്റിയെടുക്കാനുള്ള സമയം മന്ത്രിമാര്‍ക്ക് മുന്നില്‍ കുറവാണെന്നും ഖാന്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ മാസം വിവാഹമോചന തുകയെക്കുറിച്ച് തീരുമാനമായതിനാല്‍ ഭാവിയിലെ വ്യാപാര ബന്ധത്തെക്കുറിച്ചുള്ള സുപ്രധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുകയാണ്. 2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ ഇയുവില്‍ നിന്നും ഔദ്യോഗികമായി വിടവാങ്ങുമ്പോള്‍ സിംഗിള്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനമാണ് സുപ്രധാന ബ്രക്‌സിറ്റ് പോരാട്ടത്തിന് വഴിയൊരുക്കുക.




കൂടുതല്‍വാര്‍ത്തകള്‍.