CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 53 Seconds Ago
Breaking Now

8 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതിനെതിരെ പ്രതിഷേധം; പാക് അവതാരിക വാര്‍ത്ത വായിക്കാനെത്തിയത് ഇങ്ങനെയാണ്

മാതാപിതാക്കള്‍ ഹജ്ജിന് പോയ സമയത്തായിരുന്നു സംഭവം

8 വയസ്സുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം പാകിസ്ഥാനില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയാണ്. ഇതിനിടെ അവിടുത്തെ വാര്‍ത്താചാനലായ സമാ ടിവിയിലെ വാര്‍ത്താ അവതാരിക സംഭവത്തിലുള്ള രോഷവും ദുഃഖവും രേഖപ്പെടുത്താന്‍ വ്യത്യസ്തമായ ഒരു രീതിയാണ് തെരഞ്ഞെടുത്തത്. തന്റെ മകളുമായാണ് കിരണ്‍ നാസ് സ്റ്റുഡിയോയില്‍ ക്യാമറയ്ക്ക് മുന്നിലിരുന്നത്.

'ഇന്ന് ഞാന്‍ കിരണ്‍ നാസല്ല, ഇന്ന് ഞാന്‍ ഒരു അമ്മയാണ്. അതുകൊണ്ടാണ് ഇന്ന് ഞാനെന്റെ മകളുമായി ഇവിടെ ഇരിക്കുന്നത്', മകളെ മടിയിലിരുത്തി ബുള്ളറ്റിന്‍ വായിക്കവെ കിരണ്‍ പറഞ്ഞു. ചെറിയ ശവപ്പെട്ടികള്‍ ഏറ്റവും ഭാരമേറിയവയാണ്, പാകിസ്ഥാന്‍ മുഴുവന്‍ അതിന്റെ ഭാരം ചുമക്കുകയാണെന്ന് പറയുന്നതാണ് സത്യം, കിരണ്‍ വ്യക്തമാക്കി.

8 വയസ്സുകാരിയുടെ പീഡനത്തിലും കൊലപാതകത്തിലും പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നതിനിടെ പഞ്ചാബ് പ്രവിശ്യയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കസൂര്‍ പട്ടണത്തിലാണ് ട്യൂഷന് പോയ പെണ്‍കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ ഹജ്ജിന് പോയ സമയത്തായിരുന്നു സംഭവം. കുട്ടിയെ പല തവണ പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മാതാപിതാക്കള്‍ കുട്ടിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ പാകിസ്ഥാനില്‍ ഒരു രാക്ഷസന്‍ കുട്ടിയെ അക്രമിക്കുകയായിരുന്നുവെന്നത് ദുഃഖകരമായ വൈരുദ്ധ്യമാണെന്ന് കിരണ്‍ നാസ് ചൂണ്ടിക്കാണിച്ചു. നീതി ലഭിക്കുന്നത് വരെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് പിതാവിന്റെ നിലപാട്.




കൂടുതല്‍വാര്‍ത്തകള്‍.