CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 17 Seconds Ago
Breaking Now

ഒപ്പം യാത്ര ചെയ്ത സുഹൃത്ത് ബസില്‍ മരിച്ചു ; മൃതദേഹവുമായി കണ്ടക്ടര്‍ വഴിയിലിറക്കി വിട്ടു

മൂന്നുമണിക്കൂര്‍ സഹായം തേടി മധ്യവയസ്‌കന്‍ റോഡില്‍ നിന്നു

ബസ് യാത്രയ്ക്കിടെ മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി മധ്യവയസ്‌കനെ നടുറോഡിലാക്കി. മൃതദേഹം നടുറോഡില്‍ ഇറക്കി ബസ് അധികൃതര്‍ സ്ഥലം വിടുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് തിരുക്കോവിലൂര്‍ക്ക് പോയിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഇന്നലെയാണ് മനസാക്ഷിയെഞെട്ടിച്ച സംഭവം. 

മൃതദേഹം സഹയാത്രികനൊപ്പം നടുറോഡില്‍ ഇറക്കി ബസ് യാത്ര തുടരുകയായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് കൂലിത്തൊഴിലാളികളായ രണ്ടു പേര്‍ ബസില്‍ കയറിയത്. തിരുക്കോവിലൂര്‍ക്ക് രണ്ടു പേരും ടിക്കറ്റെടുത്തു. എന്നാല്‍ യാത്രയ്ക്കിടെ തൊഴിലാളികളിലൊരാള്‍ മരിക്കുകയായിരുന്നു. വീരന്‍ എന്ന 54 കാരനാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന രാധാകൃഷ്ണനെ വീരന്റെ മൃതദേഹവുമായി ബസില്‍ നിന്നിറക്കി വിടുകയായിരുന്നു.

സുഹൃത്തിന്റെ മൃതദേഹവുമായി വഴിയരികില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുന്ന രാധാകൃഷ്ണന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് ബസില്‍ കയറുമ്പോള്‍ ക്ഷീണിതനായിരുന്ന വീരന്‍ സീറ്റില്‍ കിടന്ന് യാത്ര ചെയ്യുകയായിരുന്നു. ഹൊസൂരിലെ സൂളഗിരിയില്‍ എത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് കൂടി ഇരിക്കാനായി വീരനെ എണീപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പേ മരിച്ചിരുന്നു.

വീരന്റെ മൃതദേഹവുമായി യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നറിയിച്ച് കണ്ടക്ടര്‍ വാഹനത്തില്‍ നിന്നിറക്കി വിടുകയായിരുന്നു. രണ്ടു പേരുടേയും ടിക്കറ്റ് പണം മടക്കി നല്‍കാനും കണ്ടക്ടര്‍ ആദ്യം വിസമ്മതിച്ചു. തര്‍ക്കത്തിന് ഒടുവിലാണ് പണം നല്‍കിയത്. 

മൂന്നു മണിക്കൂറാണ് രാധാകൃഷ്ണന്‍ മൃതദേഹവുമായി സഹായം അഭ്യര്‍ത്ഥിച്ചത്. ഒടുവില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പോലീസിനെ അറിയിച്ച് ആംബുലന്‍സ് ഏര്‍പ്പാടാക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.