CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 35 Seconds Ago
Breaking Now

ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് പോകരുതെന്ന് സ്ത്രീകളോട് അമേരിക്ക

ലൈംഗിക പീഡനം ഇന്ത്യയില്‍ വർധിക്കുന്ന സാഹചര്യമാണ്

ഇന്ത്യയിലെ കുറ്റകൃത്യങ്ങളും, തീവ്രവാദവും പരിഗണിച്ച് രാജ്യത്തേക്ക് യാത്ര ചെയ്യുന്ന പൗരന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് ഉപദേശിക്കുന്ന ലെവല്‍ 2 അഡൈ്വസറി ലഡാക്കിനും, ലേയ്ക്കും ഒവിവാക്കിയിട്ടുണ്ട്. 

തീവ്രവാദവും, പൊതുജന പ്രശ്‌നങ്ങളും മൂലമാണ് കശ്മീരിലേക്ക് പോകരുതെന്ന ഉപദേശത്തിന് പിന്നില്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നുമുള്ള 10 കിലോമീറ്റര്‍ ചുറ്റളവിന്റെ പരിസരത്ത് പോയേക്കരുതെന്നും അഡൈ്വസറി പറയുന്നു. സായുധ പോരാട്ടത്തിന് സാധ്യതയുള്ളത് മൂലമാണിത്. 

ലൈംഗിക പീഡനം ഇന്ത്യയില്‍ വളരുന്ന കുറ്റകൃത്യമാണ്. ടൂറിസ്റ്റ് ലൊക്കേഷനുകളിലും, മറ്റ് സ്ഥലങ്ങളിലും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും യുഎസ് ഗവണ്‍മെന്റ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ത്രീകളോട് ഉപദേശിക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.