CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 42 Seconds Ago
Breaking Now

ബന്ധം അവസാനിപ്പിച്ചിട്ടും ശല്യത്തിന് കുറവില്ല; മുന്‍ കാമുകിയെ പൊതുസ്ഥലത്ത് വെച്ച് ബലംപ്രയോഗിച്ച് ചുംബിച്ചു; 23-കാരന്‍ അകത്തായി

സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തിറങ്ങിയ യുവതിയെ പ്രതി തടഞ്ഞുനിര്‍ത്തിയ ശേഷം ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു

പ്രണയബന്ധങ്ങള്‍ അവസാനിപ്പിച്ചാലും ചിലര്‍ക്ക് അത് സ്വീകരിക്കാന്‍ പ്രയാസമാകും. പരസ്പരം ഒത്തുപോകാത്ത ഘട്ടത്തിലാണ് ഇത് നിര്‍ത്തുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പിന്നാലെ പോകുന്നവര്‍ പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. മുംബൈയിലെ ബാന്ദ്ര റോഡില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവ് മുന്‍കാമുകിയെ ബലംപ്രയോഗിച്ച് ചുംബിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

യുവതിയും പ്രതിയും തമ്മിലുള്ള അടുപ്പം ഒരു വര്‍ഷം മുന്‍പ് അവസാനിപ്പിച്ചതാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് ഇയാള്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തി, കൂടാതെ സോഷ്യല്‍ മീഡിയയിലും വെറുതെവിട്ടില്ല. ഇതെല്ലാം അവസാനിപ്പിക്കാന്‍ യുവതി പല വട്ടം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തിറങ്ങിയ യുവതിയെ പ്രതി തടഞ്ഞുനിര്‍ത്തിയ ശേഷം ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കെ അസഭ്യവും വിളിച്ച ശേഷം അക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ സുഹൃത്തുക്കളും, മറ്റ് കാല്‍നടക്കാരും ചേര്‍ന്ന് പിടിച്ചുനിര്‍ത്തി. അടുത്ത് തന്നെയുള്ള പോലീസ് എയിഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ അറസ്റ്റും ചെയ്തു. പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിച്ച് നടക്കുന്ന യുവാവാണ് ഇതോടെ അകത്തായത്.




കൂടുതല്‍വാര്‍ത്തകള്‍.