CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 17 Seconds Ago
Breaking Now

ബെഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷം ജനുവരി 13 , ശനിയാഴ്ച....

BMA യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷം ജനുവരി 13 , ശനിയാഴ്ച നടക്കും. വിൽസ്റ്റെഡ് വില്ലേജ് ഹാളിൽ വൈകുന്നേരം 4 മണിക്ക് BMA പ്രസിഡന്റ് സാബിച്ചൻ തോപ്പിലിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾക്ക് സെക്രട്ടറി സുധീഷ് സ്വാഗതം ആശംസിക്കുകയും, ബെഡ്ഫോർഡ് സെന്റ്. ജോസഫ് ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. റോയ് കാരയ്ക്കാട്ട് ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്യും. പ്രസ്തുത പരിപാടികളിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ, റീജിയണൽ സെക്രട്ടറി ജോജോ തെരുവൻ എന്നിവരും പങ്കെടുക്കുന്നതാണ്. തുടർന് ക്രിസ്തുമസ് നേറ്റിവിറ്റി ഷോയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടുവാൻ റെഡിച്ച് ശ്രുതി ഓർക്കസ്ട്രയുടെ ഗാനമേളയും കേരളത്തനിമയിലുള്ള ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. 

പ്രസ്തുത പരിപാടികളിലേക്ക് BMA യുടെ മുഴുവൻ  അംഗങ്ങളെയും ഒപ്പം ബെഡ്ഫോർഡിലുള്ള എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി BMA എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിക്കുന്നു.

വിലാസം:

WILLSTEAD VILLAGE HALL 

  COTTON END ROAD 

WILLSTEAD 

MK453BX 

BEDFORD 

വാർത്ത: ജെഫ്രിൻ സൈമൺ  




കൂടുതല്‍വാര്‍ത്തകള്‍.