CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 33 Seconds Ago
Breaking Now

മമ്മൂട്ടിയ്ക്കായി ജൂണ്‍ വരെ കാത്തിരിക്കും ; ഇല്ലെങ്കില്‍ മോഹന്‍ലാല്‍ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുമെന്ന് പ്രിയദര്‍ശന്‍

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി ജൂണ്‍ വരെ കാത്തിരിക്കുമെന്നും ഇല്ലെങ്കില്‍ തന്റെ 'കുഞ്ഞാലി മരയ്ക്കാര്‍' ജൂലൈയില്‍ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രിയന്റെ ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

നിമിറി'നു ശേഷം അടുത്ത ചിത്രം മലയാളത്തിലാകുമെന്നും പ്രിയദര്‍ശന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തേ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാര്‍' അനൗണ്‍സ് ചെയ്തിരുന്നു. ജൂണിനുള്ളില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ തന്റെ പ്രോജക്ട് ജൂലൈയില്‍ അനൗണ്‍സ് ചെയ്യാനാണ് പ്രിയദര്‍ശന്റെ പദ്ധതി. 'ഈ സിനിമ ചെയ്യാന്‍ ചരിത്രം ആഴത്തില്‍ അറിയേണ്ടതുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.

യഥാര്‍ഥ സംഭവങ്ങളും ഭാവനയും കലര്‍ത്തിയായിരിക്കും സിനിമ ഒരുക്കുക. ആ കാലഘട്ടത്തിന്റെ പല വിവരങ്ങളും ലഭ്യമല്ല. അതുകൊണ്ടുതന്നെ വളരെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയാണിത്.' പ്രിയദര്‍ശന്‍ പറഞ്ഞു.

 മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'കുഞ്ഞാലി മരയ്ക്കാറി'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്. ഓഗസ്റ്റ് സിനിമാസാണ് ബിഗ് ബജറ്റില്‍ സിനിമ ഒരുക്കുന്നത്.മാസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.