CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 14 Seconds Ago
Breaking Now

വീടില്ലാതെ തെരുവില്‍ കഴിയുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് എങ്ങനെ ആധാര്‍ നല്‍കുമെന്ന് സുപ്രീം കോടതി

ആവശ്യത്തിന് രാത്രികാല അഭയ കേന്ദ്രങ്ങള്‍ ഇല്ലാത്തത് സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.

ആധാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി.രാജ്യത്ത് വീടില്ലാതെ തെരുവില്‍ കഴിയുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് എങ്ങിനെ ആധാര്‍ നല്‍കുമെന്നാണ് സുപ്രീം കോടതി ചോദിച്ചത്. വീടില്ലാത്തവര്‍ക്ക് ആവശ്യത്തിന് രാത്രികാല അഭയ കേന്ദ്രങ്ങള്‍ ഇല്ലാത്തത് സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.

കിടപ്പാടമില്ലാത്ത ദരിദ്രര്‍ക്ക് ആധാര്‍ ഇല്ലാതെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം എങ്ങനെ നല്‍കും. ആധാര്‍ നിര്‍ബന്ധിക്കുമ്പോള്‍ ലക്ഷക്കണക്കിന് വരുന്ന വീടും സ്ഥിരമായ മേല്‍വിലാസവുമില്ലാത്തവര്‍ എന്തു ചെയ്യുമെന്നും സുപ്രീം കോടതി ചോദിച്ചു.

രാജ്യത്ത് 2011ല്‍ നടത്തിയ അവസാന ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 1.7 കോടി പേരാണ് വീടില്ലാതെ തെരുവില്‍ കഴിയുന്നത്. വീടില്ലാത്തവര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്നാണോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.വടക്കേ ഇന്ത്യ അതിശൈത്യത്തില്‍ വിറച്ചുനില്‍ക്കുന്ന കാലത്ത് തെരുവില്‍ കഴിയുന്നവരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുകയായിരുന്നു ബെ്ഞ്ച്. രാത്രി സങ്കേതങ്ങളുടെ കുറവില്‍ വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി യുപി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.