CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes 13 Seconds Ago
Breaking Now

സീറോ-മലബാര്‍ കാത്തലിക് സഭയുടെ വിശ്വാസങ്ങള്‍ ഉപയോഗിച്ച് സീനിയര്‍ മലയാളി നഴ്‌സിനെതിരെ ഭര്‍ത്താവിന്റെ പീഡനം; മൂന്ന് മക്കളായിട്ടും വേശ്യകളെ തേടിപ്പോയ മലയാളി ഭര്‍ത്താവ്; പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് മഞ്ജു

വിവാഹം കഴിഞ്ഞ് 14 വര്‍ഷക്കാലവും സീറോ മലബാര്‍ കാത്തലിക് സഭയുടെ വിശ്വാസങ്ങളുടെ പേരിലാണ് ഭര്‍ത്താവ് ഭാര്യയുടെ മേല്‍ അവകാശം നടപ്പാക്കിയത്

മലയാളി ഭര്‍ത്താവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ സുരക്ഷാ ഓര്‍ഡര്‍ നേടി സീനിയര്‍ എന്‍എച്ച്എസ് ക്ലിനിഷ്യന്‍. ഭാര്യയുടെ മതവിശ്വാസങ്ങള്‍ ഉപയോഗപ്പെടുത്തി അവരെ നിയന്ത്രിച്ചതിന് പുറമെ വേശ്യകളെ തേടിപ്പോകുന്നതും, ഇതിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിക്കുന്നതും സ്ഥിരമായതോടെയാണ് മലയാളിയായ എന്‍എച്ച്എസ് മാനേജര്‍ ഡോ മഞ്ജു ലക്‌സണ്‍ ഭര്‍ത്താവില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. ലേബര്‍ കൗണ്‍സിലറായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളി ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിനാണ് മഞ്ജുവിന്റെ ഭര്‍ത്താവ്. ഫ്രാന്‍സിസ് ഓണ്‍ലൈനില്‍ എസ്‌കോര്‍ട്ടുകളെ തേടിയിരുന്നതായും, ഇത് ചോദ്യം ചെയ്താല്‍ മര്‍ദ്ദനമായിരുന്നു മറുപടിയെന്നും 38-കാരി മഞ്ജു വ്യക്തമാക്കി. 

ഫ്രാന്‍സിസിന് ലാന്‍ഡ് റോവര്‍ വാങ്ങാനും, ബിസിനസ്സ് ആരംഭിക്കാനും തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ലോണെടുപ്പിച്ചതായും സീനിയര്‍ നഴ്‌സ് വ്യക്തമാക്കുന്നു. മൂന്ന് മക്കളുടെ മാതാപിതാക്കളായ ഇവരുടെ മൂത്ത കുട്ടിയാണ് വീട്ടില്‍ ഇത്തരമൊരു അതിക്രമം നടക്കുമ്പോള്‍ 999-ല്‍ വിളിച്ച് പോലീസിനെ അറിയിച്ചത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സെയിലിലുള്ള 350,000 പൗണ്ടിന്റെ ഡിറ്റാച്ച്ഡ് വീട്ടിലെത്തിയ പോലീസ് മഞ്ജുവിനെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് കണ്ടെത്തിയത്. ഇതോടെയാണ് ഭര്‍ത്താവിന്റെ ക്രൂരത വിവരിച്ച് 14 പേജുള്ള പരാതി ഇവര്‍ എഴുതി നല്‍കിയത്. 

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫ്രാന്‍സിസ് അഗസ്റ്റില്‍ ഈ നിയന്ത്രിക്കുന്ന സ്വഭാവത്തിന് മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടേണ്ടതായിരുന്നു. എന്നാല്‍ 2015-17 കാലത്തെ പ്രവര്‍ത്തികള്‍ക്ക് ഭര്‍ത്താവിനെതിരെ തെളിവ് നല്‍കാന്‍ വിറ്റ്‌നസ് ബോക്‌സില്‍ കയറാന്‍ അന്ന് മഞ്ജു കൂട്ടാക്കിയില്ല. ഇതോടെ ഫ്രാന്‍സിസിനെതിരെയുള്ള കേസ് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം ഭാര്യയെ ബന്ധപ്പെടുന്നതിന് ഇയാള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇതോടെ കുടുംബ വീട്ടില്‍ നിന്നും പുറത്തുമായി. 

കേരളത്തില്‍ നിന്നുമുള്ള ഈ ദമ്പതികള്‍ 2004-ലാണ് വിവാഹിതരാകുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ടിസ്‌കാലി, ബിടി എന്നിവിടങ്ങളില്‍ സെയില്‍സില്‍ ജോലി ചെയ്തിരുന്ന ഫ്രാന്‍സിസ് പിന്നീട് സ്വന്തമായി ടെലികോം കണ്‍സള്‍ട്ടന്‍സി ബിസിനസ്സ് നടത്തുകയാണ്. ട്രാഫോര്‍ഡില്‍ ലേബര്‍ കൗണ്‍സിലറായി പരാജയപ്പെട്ട ശേഷം പൊടുന്നനെ ടോറി പാര്‍ട്ടിയില്‍ പ്രവേശിച്ച ഇയാള്‍ 2017-ല്‍ വിതെന്‍ഷോ മണ്ഡലത്തില്‍ എംപിയാകാനുള്ള ശ്രമവും പരാജയപ്പെട്ടു. 2015-ല്‍ പിഎച്ച്ഡി നേടിയ മഞ്ജുവായിരുന്നു ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളില്‍ നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പ്രസന്റേഷന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 

വിവാഹം കഴിഞ്ഞ് 14 വര്‍ഷക്കാലവും സീറോ മലബാര്‍ കാത്തലിക് സഭയുടെ വിശ്വാസങ്ങളുടെ പേരിലാണ് ഭര്‍ത്താവ് ഭാര്യയുടെ മേല്‍ അവകാശം നടപ്പാക്കിയത്. 2005-ല്‍ ആദ്യത്തെ കുട്ടി ജനിച്ച ശേഷമാണ് മോശം വാക്കുകള്‍ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഓണ്‍ലൈനില്‍ സ്ത്രീകളുമായി ഇടപഴകാനും, എസ്‌കോര്‍ട്ട് സേവനം ഉപയോഗിക്കുന്നതുമായിരുന്നു ഫ്രാന്‍സിസിന്റെ രീതിയെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇത് ചോദ്യം ചെയ്താല്‍ മര്‍ദ്ദനവും, ചീത്തവിളിയുമായിരുന്നു ഫലം. താന്‍ ആണാണെന്നും പെണ്ണുങ്ങള്‍ ചോദ്യം ചോദിക്കേണ്ടെന്നെന്നും പറഞ്ഞുള്ള മര്‍ദ്ദനത്തിനൊടുവിലാണ് സംഭവം കേസായത്. 

എന്തായാലും ഇനി ഭാര്യയുമായി യാതൊരു ബന്ധവുമില്ലെന്നും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുകയാണെന്നും ഫ്രാന്‍സിസ് പറയുന്നു.
കൂടുതല്‍വാര്‍ത്തകള്‍.