CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 54 Seconds Ago
Breaking Now

നൂറാം ഉപഗ്രഹം വിക്ഷേപിച്ച് ചരിത്രമെഴുതി ഐഎസ്ആര്‍ഒ ; അഭിമാന നേട്ടവുമായി ഇന്ത്യ

ഐഎസ്ആര്‍ഒയുടെ 42ാമത് ദൗത്യമാണിത്.

ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടയുടെ (ഐഎസ്ആര്‍ഒ) നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി 40 വിജയകരമായി വിക്ഷേപിച്ചത്. രാവിലെ 9.29 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 42ാമത് ദൗത്യമാണിത്.

പുലര്‍ച്ചെ 5.29 നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ ഇന്ന് വിക്ഷേപിക്കുന്ന 31 ഉപഗ്രഹങ്ങളില്‍ ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്.

റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറകള്‍ എന്നിവ കാര്‍ട്ടോസാറ്റിന്റെ പ്രത്യേകതകളാണ്.

1323 കിലോഗ്രാമാണ് ഉപഗ്രഹങ്ങളടങ്ങിയ പി.എസ്.എല്‍.വി.സി 40യുടെ ഭാരം. ഇതില്‍ കാര്‍ട്ടോസാറ്റ് 2വിന്റെ ഭാരം 710 കിലോയാണ്.

പി.എസ്.എല്‍.വി സി39 വിക്ഷേപണം കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു.അതേ സമയം ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ.ശിവന്‍ ഇന്ന് ചുമതലയേല്‍ക്കും

 




കൂടുതല്‍വാര്‍ത്തകള്‍.