CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 22 Seconds Ago
Breaking Now

ഹിന്ദിയറിയാത്തവരോട് അമിത് ഷാ ചോദിച്ചു ; യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുമോയെന്ന് ; ' നഹീ' യെന്ന് ബിജെപിക്കാര്‍

ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. ചന്ദ്രപ്പ സൗജന്യമായി പെട്രോള്‍ വിതരണം ചെയ്യുന്നുണ്ടെന്നും സൗജന്യ ഭക്ഷണം നല്‍കുമെന്നും മറ്റും പറഞ്ഞാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്നാണ് റാലിക്കെത്തിയവര്‍ പറഞ്ഞത്.

ഹിന്ദി സംസാരിക്കാത്ത കര്‍ണാടക ജനതയ്ക്കു മുമ്പില്‍ ഹിന്ദിയില്‍ പ്രസംഗിച്ച് കുടുങ്ങി ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. അമിത് ഷായുടെ പല ചോദ്യങ്ങള്‍ക്കും ഓഡിയന്‍സിനിടയില്‍ നിന്നും ബി.ജെ.പി ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണം ലഭിച്ചതോടെ അമിത് ഷായുടെ മുഖവും മങ്ങി.

നിങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും എന്തെങ്കിലും പണം ലഭിച്ചിട്ടുണ്ടോ?എന്ന അമിത് ഷായുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജനത്തിന്റെ മറുപടി. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഈ സര്‍ക്കാറിനെ പിഴുതെറിയണമെന്നു തോന്നുന്നില്ലേ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് കൂടെ നിന്നവര്‍ മറുപടി നല്‍കിയത്. പോരാത്തതിന് ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയെ നിങ്ങള്‍ മുഖ്യമന്ത്രിയാക്കുമോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി പറഞ്ഞതോടെ അമിത് ഷാ വെട്ടിലായി.ഇതോടെ പണി പാളിയെന്ന് തിരിച്ചറിഞ്ഞ അമിത് ഷാ പിന്നീട് മുന്‍ കര്‍ണാടക ആരോഗ്യമന്ത്രി അര്‍വിന്ദ് ലിംബാവലിയെ ട്രാന്‍സ്‌ലേറ്റ് ചെയ്യാനായി ചുമതലപ്പെടുത്തി.

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഹൊലാല്‍കിയറില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ബി.ജെ.പി സംഘടിപ്പിച്ച റാലിയ്ക്കിടെയാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. അമിത് ഷായുടെ വേദിയിലേക്ക് കര്‍ഷകരും കൂലിപ്പണിക്കാരും, ചെറുകിട ബിസിനസുകാരുമടക്കം 10000ത്തിലേറെ ആളുകളാണ് എത്തിയത്. എന്നാല്‍ ഇവിടെ ആളെക്കൂട്ടാനായി തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. ചന്ദ്രപ്പ സൗജന്യമായി പെട്രോള്‍ വിതരണം ചെയ്യുന്നുണ്ടെന്നും സൗജന്യ ഭക്ഷണം നല്‍കുമെന്നും മറ്റും പറഞ്ഞാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്നാണ് റാലിക്കെത്തിയവര്‍ പറഞ്ഞത്. 

 




കൂടുതല്‍വാര്‍ത്തകള്‍.