CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 52 Seconds Ago
Breaking Now

മന്ത്രി ശൈലജയൊക്കെ എന്ത് ? നാലു ഭരണപക്ഷ എംഎല്‍എമാര്‍ കണ്ണട വാങ്ങാന്‍ ചിലവാക്കിയത് 1.81 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്

കണ്ണടയ്ക്കായി ഇങ്ങനെ തുക എഴുതിയെടുക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

മന്ത്രി കെ.കെ ശൈലജ 28000 രൂപയുടെ കണ്ണട വാങ്ങിയത് അത്ര വലിയ കാര്യമൊന്നുമല്ല എന്നു മനസിലാക്കിത്തരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശൈലജയെക്കാള്‍ വില കൂടിയ കണ്ണട വാങ്ങിയവര്‍ ഈ നിയമസഭയിലുണ്ട് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നാല് ഭരണപക്ഷ എംഎല്‍എമാര്‍ വാങ്ങിയ കണ്ണടകള്‍ക്ക് ശരാശരി 45,000 രൂപ വില വന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇതുവഴി സര്‍ക്കാര്‍ ഖജനാവിന് ആകെ ചെലവായത് 1.81 ലക്ഷം രൂപയെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുള്ള ഈ ധൂര്‍ത്ത് ചര്‍ച്ചയാവുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എംഎല്‍എമാര്‍ ചികിത്സാ ചെലവ് ഇനത്തില്‍ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകള്‍ക്കായി ഇത്രയും രൂപയെടുത്തതായി റിപ്പോര്‍ട്ടുള്ളത്. സിപിഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആര്‍.എസ്പി നേതാവായ കോവൂര്‍ കുഞ്ഞുമോനും ജൂണ്‍ 30ന് പണം കൈപ്പറ്റി. എ.എം. ആരിഫിന് മാര്‍ച്ച് 15നും ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസിന് മെയ് 17 നും പണം കിട്ടി.

ചിറ്റയം ഗോപകുമാര്‍ 48,000 രൂപയും കോവൂര്‍ കുഞ്ഞുമോന്‍ 44,000രുപയും ജോണ്‍ ഫെര്‍ണാണ്ടസ് 45,700രൂപയും എ.എം. ആരിഫ് 43,800 രൂപയും കണ്ണടയ്ക്കായി കൈപ്പറ്റി. ചികില്‍സാ ചെലവിന്റെ പേരില്‍ എംഎല്‍എമാര്‍ വന്‍ തുകകള്‍ എഴുതി എടുക്കാറുണ്ട്. എന്നാല്‍ കണ്ണടയ്ക്കായി ഇങ്ങനെ തുക എഴുതിയെടുക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ്.




കൂടുതല്‍വാര്‍ത്തകള്‍.