CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 46 Seconds Ago
Breaking Now

ആണുങ്ങളും ഇരകളാണ്; ലൈംഗിക പീഡനങ്ങളില്‍ ആണുങ്ങളെ പീഡിപ്പിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി; പീഡനം ആരുടെയും സ്വത്തല്ല

പുരുഷന്‍ പരാതി നല്‍കിയാലും സ്ത്രീകള്‍ ശിക്ഷ ലഭിക്കാതെ സ്വതന്ത്രരായി നടക്കുകയും ചെയ്യും.

പീഡനം നടന്നാല്‍ ഇതില്‍ വേട്ടക്കാരന്റെ റോള്‍ ആണിനും, ഇരയുടെ റോള്‍ പെണ്ണിനുമാണ് എന്നാണ് വിശ്വാസം. ഇന്ത്യന്‍ ശിക്ഷാനിയമം കഴിഞ്ഞ 158 വര്‍ഷക്കാലമായി വിശ്വസിക്കുന്ന കാര്യമാണിത്. ലൈംഗിക പീഡനം നടത്താന്‍ ആണുങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇനി പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് ഏതെങ്കിലും പുരുഷന്‍ പരാതി നല്‍കിയാലും സ്ത്രീകള്‍ ശിക്ഷ ലഭിക്കാതെ സ്വതന്ത്രരായി നടക്കുകയും ചെയ്യും.

എന്നാല്‍ മാറിയ കാലത്ത് ആണുങ്ങളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാണെന്നും ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്കും ശിക്ഷ നല്‍കണമെന്നുമാണ് സുപ്രീംകോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ആവശ്യപ്പെടുന്നത്. പീഡനം, ലൈംഗിക അതിക്രം, ശല്യം ചെയ്യല്‍, ഒളിഞ്ഞുനോട്ടം തുടങ്ങിയ കുറ്റങ്ങള്‍ സ്ത്രീകള്‍ക്ക് എതിരെയും ചുമത്തി ശിക്ഷ നല്‍കണമെന്നാണ് പരാതി.

അവിഹിതബന്ധങ്ങളില്‍ നിയമം ലിംഗഭേദമെന്യെ നടപ്പാക്കുന്നകിനെക്കുറിച്ച് സുപ്രീംകോടതി പരിശോധിക്കുന്ന സാഹചര്യത്തിലാണ് ആണുങ്ങള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ കുറ്റം ചുമത്തണമെന്ന ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കുറ്റകൃത്യങ്ങള്‍ക്ക് സ്ത്രീപുരുഷ ഭേദമില്ല. പുരുഷന്‍ ചെയ്യുന്ന അതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് സ്ത്രീയും ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിയമം ഇക്കാര്യത്തില്‍ വേര്‍തിരിവ് പുലര്‍ത്താന്‍ പാടില്ലെന്നാണ് അഭിഭാഷകനായ ഋഷി മല്‍ഹോത്ര ആവശ്യപ്പെടുന്നത്.

അടുത്തിടെ നടന്ന പഠനത്തില്‍ 16.1 ശതമാനം പുരുഷന്‍മാര്‍ പീഡിപ്പിക്കപ്പെട്ടതായി കണക്ക് പുറത്തുവന്നിരുന്നു. രാജ്യത്ത് സ്ത്രീകളെ പോലെ പുരുഷന്‍മാരും പീഡിപ്പിക്കപ്പെടുന്നതായി ഇത് തെളിവ് നല്‍കുന്നുവെന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.