Breaking Now

ഭര്‍ത്താവ് മകള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കി; വെജിറ്റേറിയനായ ഭാര്യ വഴക്കുപറഞ്ഞു; ഡോക്ടര്‍ തൂങ്ങിമരിച്ചു

ആരാധ്യക്ക് നോണ്‍വെജ് ഭക്ഷണം കൊടുത്തതിന് ഭാര്യ ഭര്‍ത്താവുമായി വഴക്കിട്ടു.

ഭാര്യാഭര്‍ത്താക്കന്‍മാരില്‍ ഒരാള്‍ വെജിറ്റേറിയന്‍ ആയിപ്പോയാല്‍ കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് സ്ഥിരീകരിക്കുന്നതാണ് ഈ വാര്‍ത്ത. ലക്‌നൗവിലാണ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച ഡോക്ടറെ ഭാര്യ വഴക്കുപറഞ്ഞത്. ഇതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നു.

സ്‌കിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ഉമാ ശങ്കര്‍ ഗുപ്തയാണ് ഭക്ഷണത്തിന്റെ പേരില്‍ വഴക്കിട്ട് മരണം വരിച്ചത്. ഭാര്യ ദീപ്തി അഗര്‍വാള്‍ കൊമേഴ്‌സ്യല്‍ ടാക്‌സില്‍ അസിസ്റ്റന്റ് കമ്മീഷണറാണ്. ആരാധ്യ എന്നുപേരുള്ള ആറ് വയസ്സുകാരി മകളാണ്. ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവെ 43-കാരനായ ഗുപ്ത നോണ്‍വെജ് ഭക്ഷണം പാഴ്‌സല്‍ വാങ്ങി.

വീട്ടിലെത്തുമ്പോള്‍ ആരാധ്യ ഉറങ്ങിയിരുന്നെങ്കിലും കുട്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഗുപ്ത മകള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. എന്നാല്‍ പരിപൂര്‍ണ്ണ വെജിറ്റേറിയനായ ഭാര്യ ദീപ്തി ഇതറിഞ്ഞ് രോഷാകുലയായി. ആരാധ്യക്ക് നോണ്‍വെജ് ഭക്ഷണം കൊടുത്തതിന് ഇവര്‍ ഭര്‍ത്താവുമായി വഴക്കിട്ടു. ഇതിന്റെ പേരില്‍ നല്ല രീതിയില്‍ വഴക്ക് നടന്ന ശേഷം ഗുപ്ത മുറിയില്‍ കയറി വാതിലടച്ചു.

അരമണിക്കൂര്‍ കഴിഞ്ഞ് വഴക്കിന്റെ ചൂടാറിയപ്പോള്‍ ദീപ്തി വാതിലില്‍ മുട്ടിയെങ്കില്‍ ഇത് തുറന്നില്ല. കുറച്ച് നേരം ശ്രമിച്ച ശേഷം ഗുപ്തയുടെ സഹജീവനക്കാരനെ വിളിച്ചുവരിച്ചു. ഇവര്‍ വാതില്‍ പൊളിച്ച് അകത്ത് കടക്കുമ്പോള്‍ ഗുപ്ത മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവ് മരിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.