CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Seconds Ago
Breaking Now

മോദിയുടെ വസ്ത്രധാരണത്തിന്റെ ചിലവ് ഖജനാവില്‍ നിന്നല്ല ; വിവരാവകാശ രേഖ പറയുന്നതിങ്ങനെ...

വിവരാകാശ പ്രവര്‍ത്തകന്‍ റോഹിത് സബര്‍വാള്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്.

പ്രധാനമന്ത്രിയുടെ വസ്ത്രധാരണം എന്നും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. എന്നാല്‍ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. മോദിയ്ക്ക് പത്തുലക്ഷം രൂപയാണ് ഒരു ദിവസം അണിഞ്ഞൊരുങ്ങാന്‍ വേണ്ടതെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ വിമര്‍ശനം. ഒരു പ്രാവശ്യം ഉപയോഗിച്ച വേഷം പിന്നീട് ഉപയോഗിക്കാറില്ല.ഗൂഗിളില്‍ നോക്കിയാല്‍ അറിയാമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. ഏതായാലും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തമായി.

വിവരാകാശ പ്രവര്‍ത്തകന്‍ റോഹിത് സബര്‍വാള്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്.

പ്രധാനമന്ത്രി മോദി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിംഗ്, അടില്‍ ബിഹാരി വാജ് പേയ് എന്നിവരുടെ വസ്ത്രധാരണങ്ങള്‍ക്കായി ഖജനാവില്‍ നിന്ന് എത്ര തുക ചിലവാകുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചോദിച്ചത്.

പണമൊന്നും മുടക്കുന്നില്ലെന്ന രേഖ പുറത്തുവന്നതോടെ മോദിയെ കുറിച്ചുള്ള ആ ആരോപണം തെറ്റാണെന്ന് റോഹിത് പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.