CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 55 Seconds Ago
Breaking Now

5 വയസ്സുള്ള മകള്‍ക്ക് മുന്നിലിട്ട് ഗര്‍ഭിണിയെ പീഡിപ്പിച്ചു; അക്രമിയുടെ ജനനേന്ദ്രിയം കടിച്ചുമുറിച്ചെടുത്ത് യുവതി പകരംവീട്ടി

സ്വകാര്യഭാഗത്ത് ഗുരുതരമായി മുറിവേറ്റ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ലൈംഗികമായി പീഡിപ്പിച്ച അക്രമിയുടെ ജനനേന്ദ്രിയം കടിച്ചുമുറിച്ചെടുത്ത് ഇരയുടെ പ്രതികാരം. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. അഞ്ച് വയസ്സുള്ള മകളുടെ മുന്നില്‍ വെച്ചാണ് ഗര്‍ഭിണി കൂടിയായ യുവതി പീഡനത്തിന് ഇരയായത്. ഇതിനിടെയാണ് അക്രമികളില്‍ ഒരാളുടെ ജനനേന്ദ്രിയം യുവതി കടിച്ചുമുറിച്ചത്. ഇതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

കുട്ടിയുമായി റോഡില്‍ ലിഫ്റ്റ് വാങ്ങിയാണ് യുവതി കാറില്‍ യാത്ര ചെയ്തത്. പക്ഷെ കാറിലുണ്ടായിരുന്ന രണ്ട് പുരുഷന്‍മാര്‍ തോക്ക് ചൂണ്ടി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ അക്രമിയുടെ ജനനേന്ദ്രിയം യുവതി കടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സ്വകാര്യഭാഗത്ത് ഗുരുതരമായി മുറിവേറ്റ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇത്തരമൊരു പരുക്കുമായി ആരെങ്കിലും ചികിത്സ തേടി എത്തിയോയെന്നാണ് മെഡിക്കല്‍ ക്ലിനിക്കുകളില്‍ പോലീസ് തേടുന്നത്. ജനനേന്ദ്രിയം പൂര്‍ണ്ണമായി മുറിഞ്ഞ് പോയിരുന്നില്ല. അക്രമിക്കപ്പെട്ട യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ പ്രതിദിനം 100 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പീഡനക്കേസുകള്‍ കൃത്യമായി അന്വേഷിക്കാന്‍ പോലീസ് മെനക്കെടാത്തതും, ഇരകള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനും പരാജയപ്പെടുന്നതായാണ് ആരോപണം. കൂടാതെ ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ വിചാരണ നേരിടുന്നത് വളരെ കുറവാണെന്നതും പ്രശ്‌നത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.