CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 59 Minutes Ago
Breaking Now

തമിഴ്‌നാട് എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി ; ഇനി 1.05 ലക്ഷം രൂപ!

55000 രൂപയില്‍ നിന്ന് 1.05 ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്.

എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കുന്ന ബില്ലിന് തമിഴ്‌നാട് നിയമസഭയില്‍ അംഗീകാരം. 55000 രൂപയില്‍ നിന്ന് 1.05 ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. ശമ്പള വര്‍ദ്ധന ബില്‍ അവതരിപ്പിച്ചതിനെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ആര്‍ കെ നഗര്‍ എംഎല്‍എ ടിടിവി ദിനകരനും എതിര്‍ത്തു. ശമ്പള വര്‍ദ്ധനവിനായി ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ സമരത്തിലിരിക്കേ എംഎല്‍എമാരുടെ ശമ്പളം കൂട്ടി നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നു ഇരുവരും പറഞ്ഞു.

എട്ടു ദിവസമായി നടത്തിവന്ന സമരത്തില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. പൊങ്കാല ഉത്സവം ആരംഭിക്കാനിരിക്കുന്നതിനാലാണ് പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ ബസ് ജീവനക്കാര്‍ തയ്യാറായത്. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ താല്‍ക്കാലിക പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.