CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 46 Seconds Ago
Breaking Now

രാജ്യത്തെ ജുഡീഷ്യറിയെ ഞെട്ടിച്ച് അഴിമതിക്കെതിരെ 4 സുപ്രീംകോടതി ജഡ്ജിമാരുടെ പത്രസമ്മേളനം

രാജ്യത്തെ ജുഡീഷ്യറിയെ സംരക്ഷിക്കണമെന്ന തങ്ങളുടെ ആശങ്കകള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെവിക്കൊള്ളുന്നില്ലെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപിച്ചു.

സകല കീഴ്‌വഴക്കങ്ങളും തെറ്റിച്ച് ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി നാല് സുപ്രീംകോടതി ജഡ്ജിമാര്‍ രാജ്യതലസ്ഥാനത്ത് പത്രസമ്മേളനം നടത്തി. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയി, മദന്‍ ലോക്കൂര്‍ എന്നിവരാണ് ഈ അവിചാരിത പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. രാജ്യത്തെ ജുഡീഷ്യറിയെ സംരക്ഷിക്കണമെന്ന തങ്ങളുടെ ആശങ്കകള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെവിക്കൊള്ളുന്നില്ലെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപിച്ചു. 

4 തുഗ്ലക് റോഡിലെ ജസ്റ്റിസ് ചെലമേശ്വറിന്റെ ഔദ്യോഗിക വസതിയിലാണ് പത്രസമ്മേളനം അരങ്ങേറിയത്. യാതൊരു താല്‍പര്യവും ഇല്ലെങ്കിലും മറ്റ് വഴികളില്ലാതെയാണ് പത്രസമ്മേളനം വിളിച്ചതെന്ന് ചെലമേശ്വര്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ നടത്തിപ്പ് നേരായ വഴിക്കല്ല പോകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അപ്രതീക്ഷിതമായ പല കാര്യങ്ങളും അരങ്ങേറുന്നതായും ജുഡീഷ്യറിയുടെ ചരിത്രത്തില്‍ അപൂര്‍വ്വമായ പത്രസമ്മേളനത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. 

ഞങ്ങള്‍ ആത്മാവ് വില്‍ക്കുന്നവരാണെന്ന് ആരോപിച്ചിട്ട് കാര്യമില്ല. രാജ്യത്തോടും, സ്ഥാപനത്തോടും ഒരു ഉത്തരവാദിത്വമുണ്ട്, ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തെ മുതിര്‍ന്ന ജഡ്ജിമാര്‍ രാജ്യത്തെ മാധ്യമങ്ങള്‍ വഴി അഭിസംബോധന ചെയ്യുന്നത്. 

ചില കാര്യങ്ങള്‍ തെറ്റായ രീതിയിലാണ് പോകുന്നതെന്നും തിരുത്തണമെന്നും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടെങ്കിലും ഗുണം ചെയ്തില്ല. ഇതോടെയാണ് കാര്യങ്ങള്‍ രാജ്യത്തെ അറിയിക്കുന്നതെന്നും ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്ന കാര്യം രാജ്യം തീരുമാനിക്കട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജുഡീഷ്യല്‍ അഴിമതിയും, നിയമനങ്ങളും സര്‍ക്കാരിന്റെ മാത്രം ബാധ്യതയല്ലെന്നും ജുഡീഷ്യല്‍ സമൂഹം ഇതിനോട് നീതി ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സൊഹ്‌റാബുദീന്‍ വധക്കേസ് കേട്ട ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായാണ് സൂചന. 

 

 




കൂടുതല്‍വാര്‍ത്തകള്‍.