CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes Ago
Breaking Now

ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയില്‍ നാല് ഇന്ത്യന്‍ വംശജര്‍; കൂട്ടത്തില്‍ ഇന്‍ഫോസിസ് സ്ഥാപകന്റെ മരുമകനും; വെറും പ്രകടനം മാത്രമെന്ന് ലേബര്‍ പാര്‍ട്ടി

2017-ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുകയും ചെയ്തു.

തെരേസ മേയ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ മന്ത്രിക്കസേരയില്‍ ഇടംപിടിച്ചത് നാല് ഇന്ത്യന്‍ വംശജര്‍. ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ മന്ത്രിപദത്തില്‍ എത്തുന്നത്. ഇതൊരു പുതിയ തുടക്കമാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറയുമ്പോള്‍ ഈ വാദം തള്ളിക്കളയുകയാണ് പ്രതിപക്ഷം.

ഇന്ത്യന്‍ വംശജരെ ഇറക്കുന്നത് തെരേസ മേയുടെ വെറും പ്രചാരവേലയാണെന്നാണ് ലേബര്‍ പാര്‍ട്ടി പറയുന്നത്. 1.5 മില്ല്യണ്‍ ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനില്‍ കഴിയുന്നത്. സഹമന്ത്രി പദത്തില്‍ അലോക് ശര്‍മ്മയും, ജൂനിയര്‍ മന്ത്രിപദങ്ങളില്‍ ഋഷി സുനക്, ശൈലേഷ് വാരാ, സുവെല്ല ഫെര്‍ണാണ്ടസ് എന്നിവരും സ്ഥാനം നേടി. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് ഋഷി.

മന്ത്രിസഭയിലെ കോര്‍ഡിനേഷനും, പ്രത്യേക റോളുകളുമാണ് ജൂനിയര്‍ മന്ത്രിമാര്‍ നിര്‍വ്വഹിക്കുക. പ്രീതി പട്ടേലായിരുന്നു തെരേസ സഭയിലെ ഇന്ത്യന്‍ സാന്നിധ്യം. എന്നാല്‍ അന്താരാഷ്ട്ര വികസന സെക്രട്ടറി പദം വിവാദങ്ങളില്‍ പെട്ടതോടെ പ്രീതി രാജിവെയ്‌ക്കേണ്ടി വന്നു. ഇസ്രയേലില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ പ്രീതി പട്ടേല്‍ മുന്‍കൂട്ടി അറിയിക്കാതെ ഇസ്രയേല്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതാണ് വിവാദമായത്.

2017-ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുകയും ചെയ്തു. ഏഴ് ലേബര്‍ എംപിമാരും, അഞ്ച് കണ്‍സര്‍വേറ്റീവ് എംപിമാരുമാണ് ഇന്ത്യന്‍ വംശജരെ പ്രതിനിധീകരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.