CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 35 Minutes 36 Seconds Ago
Breaking Now

സിഖ് മാതാപിതാക്കള്‍ക്ക് വെള്ളക്കാരിയായ മകന്റെ കാമുകിയെ ഇഷ്ടപ്പെട്ടില്ല; കാമുകിയെ കൈവിടാതിരിക്കാന്‍ ഓണ്‍ലൈനില്‍ നിന്നും ബോംബ് വാങ്ങി മാതാപിതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ട ഇന്ത്യന്‍ വംശജന്‍; അധികൃതരുടെ ജാഗ്രത പദ്ധതി പൊളിച്ചു; 19-കാരന് 8 വര്‍ഷം ജയില്‍

ആല്‍ഫാബേ എന്ന സൈറ്റ് വഴിയാണ് യുവാവ് ബോംബ് വാങ്ങിയത്. എന്നാല്‍ എഫ്ബിഐ ഏജന്റുമാര്‍ സംഗതി പൊളിച്ചു.

മാതാപിതാക്കള്‍ക്ക് കാമുകിയെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് ചെയ്യും? കാമുകിയെ ഉപേക്ഷിക്കുമോ, അതോ മാതാപിതാക്കളെ വേണ്ടെന്ന് വെച്ച് വീടുവിട്ട് ഇറങ്ങുമോ? 19-കാരനായ ഗുര്‍തേജ് സിംഗ് രണ്‍ധ്വയ്ക്ക് ബുദ്ധിയില്‍ ഉദിച്ചത് പക്ഷെ മറ്റൊന്നാണ്. മാതാപിതാക്കളെ അങ്ങ് തീര്‍ത്ത് കളയുക. പിന്നെ വെള്ളക്കാരിയായ കാമുകിയ്‌ക്കൊപ്പം സുഖമായി ജീവിക്കുക. പക്ഷെ ഇത് രണ്ടും നടന്നില്ല. അധികൃതരുടെ ജാഗ്രത മാതാപിതാക്കളുടെ ജീവന്‍ രക്ഷിച്ചപ്പോള്‍ ഗുര്‍തേജ് എട്ട് വര്‍ഷത്തേക്ക് ജയിലിലായി. ഇന്റര്‍നെറ്റില്‍ നിന്നാണ് ഇയാള്‍ മാതാപിതാക്കളെ കൊല്ലാനുള്ള കാര്‍ ബോംബ് സംഘടിപ്പിച്ചത്. 

സിഖുകാരായ മാതാപിതാക്കള്‍ ഗുര്‍തേജിന്റെ പ്രണയബന്ധത്തെ എതിര്‍ത്തതാണ് ഈ കൊലപാതകം നടത്താനുള്ള പദ്ധതിയിലേക്ക് മകനെ എത്തിച്ചത്. ബന്ധം അവസാനിപ്പിക്കുമെന്ന് ഭയപ്പെട്ട് എ ലെവല്‍ വിദ്യാര്‍ത്ഥി കാര്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിടുകയായിരുന്നെന്ന് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി. ആല്‍ഫാബേ എന്ന സൈറ്റ് വഴിയാണ് യുവാവ് ബോംബ് വാങ്ങിയത്. എന്നാല്‍ എഫ്ബിഐ ഏജന്റുമാര്‍ സംഗതി പൊളിച്ചു. ഡീലര്‍മാരായി വേഷമിട്ട ഏജന്റുമാരോടാണ് ബോംബിനെക്കുറിച്ചുള്ള സംശയം ചോദിച്ചത്. 

യഥാര്‍ത്ഥ ബോംബിന് പകരം വ്യാജനാണ് ഇവര്‍ യുവാവിന് അയച്ചുനല്‍കിയത്. ഡിവൈസ് പരീക്ഷിച്ച് നോക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ ഗുര്‍തേജിനെ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു യുവാവിന്റെ ബോംബ് കച്ചവടം. റൈസിന്‍, ഒപിയോഡ്‌സ് പോലുള്ള അതിശക്തമായ മയക്കുമരുന്നുകള്‍ വാങ്ങാനും ഇയാള്‍ ശ്രമിച്ചിരുന്നു. പക്ഷെ ഇവയൊന്നും അയച്ച് കിട്ടിയില്ല. ഇതിന് ശേഷമാണ് വോള്‍വര്‍ഹാംപ്ടണ്‍ ഗ്രോവ് ലെയിനില്‍ താമസിക്കുന്ന ഗുര്‍തേജ് കാര്‍ ബോംബ് വാങ്ങാന്‍ ശ്രമിച്ചത്. നവംബറില്‍ ആളുകളെ അപായപ്പെടുത്താനുള്ള സ്‌ഫോടക വസ്തു കൈവശം വച്ചതിന് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. 

ഇന്നലെയാണ് മാതാപിതാക്കളെ കൊല്ലാന്‍ നോക്കിയ കുറ്റത്തിന് എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ ബര്‍മിംഗാഹാം ക്രൗണ്‍ കോടതി സമ്മാനിച്ചത്. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ഇയാള്‍. 




കൂടുതല്‍വാര്‍ത്തകള്‍.