CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 20 Seconds Ago
Breaking Now

ലൈംഗികബന്ധത്തെക്കുറിച്ച് വിളിച്ച് പറയാതിരിക്കാന്‍ മുന്‍ നീലച്ചിത്ര നായികയക്ക് 130,000 ഡോളര്‍; ഡൊണാള്‍ഡ് ട്രംപ് പുതിയ പെണ്‍ കുരുക്കില്‍

ത്തരമൊരു ലൈംഗികബന്ധമോ, പണം കൈമാറ്റമോ നടന്നിട്ടില്ലെന്ന് ട്രംപിന്റെ പേഴ്‌സണല്‍ അറ്റോണി മൈക്കിള്‍ കോഹന്‍

അമേരിക്കന്‍ പ്രസിഡന്‍് പദവിയില്‍ എത്തിയെങ്കിലും ഡൊണാള്‍ഡ് ട്രംപിനെ ചുറ്റിപ്പറ്റി എന്നും സ്ത്രീവിഷയം നിറഞ്ഞുനില്‍ക്കും. നിരവധി സ്ത്രീകളില്‍ നിന്നും ലൈംഗിക ആരോപണം ഏറ്റുവാങ്ങിയ ട്രംപ് ഒരു നീലച്ചിത്ര നായികയെ നിശബ്ദയാക്കാന്‍ പണം വാരിയെറിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. മുന്‍ നീലച്ചിത്ര നായിക സ്റ്റെഫാനി ക്ലിഫോര്‍ഡിന് തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് 130,000 ഡോളര്‍ നല്‍കിയെന്നാണ് വാര്‍ത്തകള്‍. 

സ്‌റ്റോമി ഡാനിയേല്‍സ് എന്നറിയപ്പെടുന്ന ക്ലിഫോര്‍ഡുമായി 2006-ല്‍ ഒരു സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇത് വിളിച്ചുപറയാതിരിക്കാനാണ് ഇവര്‍ക്ക് വന്‍തുക കൈമാറിയത്. അഭിഭാഷകര്‍ വഴിയായിരുന്നു തുക കൈമാറ്റം. എന്നാല്‍ ഇത്തരമൊരു ലൈംഗികബന്ധമോ, പണം കൈമാറ്റമോ നടന്നിട്ടില്ലെന്ന് ട്രംപിന്റെ പേഴ്‌സണല്‍ അറ്റോണി മൈക്കിള്‍ കോഹന്‍ അവകാശപ്പെട്ടു. 

വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വൈറ്റ് ഹൗസും, ക്ലിഫോര്‍ഡും നിഷേധിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപുമായി ഇത്തരമൊരു ബന്ധമുണ്ടായിരുന്നെങ്കില്‍ അത് വാര്‍ത്തയില്‍ നിന്നും വായിക്കേണ്ടി വരുമായിരുന്നില്ലെന്ന് ക്ലിഫോര്‍ഡ് വ്യക്തമാക്കി. അതെല്ലാം ഒരു പുസ്തകത്തിലാക്കി താന്‍ വില്‍ക്കുമായിരുന്നു. സംഭവം നടക്കുന്നതായി പറയുന്ന സമയത്ത് ട്രംപ് മൂന്നാം വിവാഹം നടത്തിയിരുന്നു. ഇപ്പോഴത്തെ യുഎസ് ഫസ്റ്റ് ലേഡി മെലാനിയ ട്രംപിനെയാണ് പ്രസിഡന്റ് മൂന്നാമ് വിവാഹം കഴിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.