CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 14 Seconds Ago
Breaking Now

52-കാരിയായ യുഎസ് വനിതയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം; ഡല്‍ഹിയിലെ താജ് പാലസില്‍ 25-കാരനായ പ്രവാസി ഇന്ത്യക്കാരന്‍ അറസ്റ്റില്‍

സ്ത്രീക്കൊപ്പം മദ്യപിച്ച ശേഷമായിരുന്നു സംഭവം.

ഡല്‍ഹി ചാണക്യപുരിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുഎസ് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി ഇന്ത്യക്കാരന്‍ അറസ്റ്റിലായി. താജ് പാലസ് എന്നറിയപ്പെടുന്ന താജ് ഡിപ്ലോമാറ്റിക് എന്‍ക്ലേവിലാണ് സംഭവം അരങ്ങേറിയത്. 25-കാരനായ അന്‍മോല്‍ സിംഗ് ഖര്‍ബന്ദയാണ് അറസ്റ്റിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ വിട്ടിരിക്കുകയാണ്. യുഎസിലെ ഇന്റര്‍നെറ്റ് വമ്പന്റെ കമ്പനിയില്‍ ജീവനക്കാരനാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞെങ്കിലും തങ്ങള്‍ക്കൊപ്പം സിംഗ് ജോലി ചെയ്തിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഹോട്ടലില്‍ രണ്ട് മുറികളിലാണ് അന്‍മോലും, 52 വയസ്സുള്ള യുഎസ് വനിതയും താമസിച്ചിരുന്നത്. സ്ത്രീയെ പരിചയപ്പെട്ട പ്രതി ഇവരെ മുറിയിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇവരെ ലൈംഗികമായി കൈയേറ്റം ചെയ്തതായി പോലീസ് വ്യക്തമാക്കി. സ്ത്രീക്കൊപ്പം മദ്യപിച്ച ശേഷമായിരുന്നു സംഭവം. ഇവരുടെ മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നു. സംഭവത്തെക്കുറിച്ച് സ്ത്രീ ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു.

യുഎസ് വനിതയുടെ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതി അന്‍മോലിനെ പോലീസ് അറസ്റ്റ് ചെയ്തത്.




കൂടുതല്‍വാര്‍ത്തകള്‍.