CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes Ago
Breaking Now

അമേരിക്കയില്‍ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ മലയാളി പിതാവ് വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തി; കാത്തിരിക്കുന്നത് മരണശിക്ഷ; സിനിക്ക് 20 വര്‍ഷം

സിനി മാത്യൂസിനെതിരെ കുട്ടിയെ ഉപേക്ഷിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

അമേരിക്കയില്‍ കഴിയുന്ന മലയാളി വെസ്ലി മാത്യൂസിനെ കാത്തിരിക്കുന്നത് മരണശിക്ഷ. ഇന്ത്യയില്‍ നിന്നും ദത്തെടുത്ത മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ കുറ്റം ചുമത്തിയതോടെയാണ് ഈ ശിക്ഷയിലേക്ക് ഒരുപടി കൂടി അടുത്തത്. ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണിലുള്ള ഇവരുടെ വീടിന് സമീപമുള്ള കലുങ്കിന് സമീപമാണ് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയതിനും, ഉപേക്ഷിച്ചതിനും, തെളിവ് നശിപ്പിച്ചതിനുമുള്ള കേസുകളും വളര്‍ത്തുപിതാവിനെതിരെ ചുമത്തിയിട്ടുണ്ട്. വെസ്ലിയുടെ ഭാര്യയും മലയാളിയുമായ സിനി മാത്യൂസിനെതിരെ കുട്ടിയെ ഉപേക്ഷിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഈ കേസുകളില്‍ ചുരുങ്ങിയത് 20 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് സിനിക്ക് ലഭിക്കുക. ദമ്പതികളും ഇവരുടെ നാല് വയസ്സുള്ള മകളുമായി ഷെറിനെ വീട്ടില്‍ ഒറ്റയ്ക്ക് വിട്ട് ഡിന്നറിന് പോയിരുന്നു. ഇതിന്റെ അടുത്ത ദിവസം 2017 ഒക്ടോബര്‍ 7ന് ഷെറിന്‍ കൊല്ലപ്പെട്ടു.

സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഓട്ടോപ്‌സി റിപ്പോര്‍ട്ട് പ്രകാരം പരമാവധി ശിക്ഷ ആവശ്യപ്പെടാനുള്ള വകുപ്പുണ്ടെന്ന് ഡല്ലാസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോണി ഫെയ്ത് ജോണ്‍സണ്‍ പറഞ്ഞു. മൂന്ന് വയസ്സുള്ള ആ പെണ്‍കുഞ്ഞിന് നീതി ലഭിക്കണം, അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തുക, അറ്റോണി വ്യക്തമാക്കി. നരഹത്യയിലേക്ക് നയിക്കുന്ന അക്രമണമാണ് കുട്ടിയുടെ മരണത്തില്‍ കലാശിച്ചതെന്ന് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് വ്യക്തമാക്കി.

കുട്ടിയുടെ മരണത്തില്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് അധികൃതരുടെ ആശങ്ക. അതുകൊണ്ട് ശക്തമായ തെളിവുകള്‍ പുറത്തുവിടില്ലെന്ന് അറ്റോണി വ്യക്തമാക്കി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുപം റേ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഷെറിന് നീതി ലഭിക്കുന്നത് വരെ പോരാടാനാണ് പ്രോസിക്യൂട്ടര്‍മാരുടെ ഉദ്ദേശം. ഷെറിനെ മറക്കില്ലെന്നും, വെസ്ലിയും, സിനിയും വിചാരണ നേരിടുമെന്നും റേ പറഞ്ഞു.

2016-ലാണ് ബിഹാറിലെ അനാഥാലയത്തില്‍ നിന്നും മാത്യൂസ് ഷെറിനെ ദത്തെടുക്കുന്നക്. ഷെറിനെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെസ്ലി മാത്യൂസ് നല്‍കിയ വിവരങ്ങളിലെ പൊരുത്തക്കേടുകളാണ് ദമ്പതികളെ കുടുക്കിയത്. ദമ്പതികളുടെ ബയോളജിക്കല്‍ കുട്ടിയെ വീട്ടില്‍ നിന്നും മാറ്റുമ്പോള്‍ സിനി ഒന്ന് കരയുക പോലും ചെയ്തില്ലെന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസ് പറയുന്നു. വീട്ടില്‍ ഷെറിന്റെ ഒരു ചിത്രം പോലും വളര്‍ത്തു മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്നില്ല.




കൂടുതല്‍വാര്‍ത്തകള്‍.