CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 42 Seconds Ago
Breaking Now

കള്ളപ്പണവേട്ട തുടരുന്നു; വിവിധ ലോക്കറുകളില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തത് 85.2 കോടിയുടെ കറന്‍സി, സ്വര്‍ണ്ണക്കട്ടി, ആഭരണങ്ങള്‍

സ്വകാര്യ ലോക്കറുകള്‍ അനധികൃതമാണെന്നിരിക്കെയാണ് ഈ സേവനം കള്ളപ്പണക്കാര്‍ ഉപയോഗിക്കുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തിയ തെരച്ചിലില്‍ പിടിച്ചെടുത്തത് 85.2 കോടിയുടെ അനധികൃത സമ്പാദ്യം. പണമായും, സ്വര്‍ണ്ണക്കട്ടി, ആഭരണങ്ങള്‍ എന്നിവയായി ലോക്കറുകളില്‍ സൂക്ഷിച്ച കള്ളപ്പണ നിക്ഷേപങ്ങളാണ് ഐടി വകുപ്പ് പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തികളുടെ ലോക്കറുകളില്‍ നിന്നാണ് ഇത്രയും സ്വത്തുക്കള്‍ കണ്ടെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതിന് പുറമെ 23 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളും, ബിസ്‌കറ്റുകളും, വിലപിടിച്ച രത്‌നങ്ങളും, പണവും കണ്ടെത്തി. 85.2 കോടിയില്‍ 8 കോടി രൂപയുടെ നോട്ടുകളാണ്. ഇതില്‍ അധികവും 2000 രൂപയുടെ പുതിയ നോട്ടും. ഡല്‍ഹിയിലെ പ്രമുഖ ബില്‍ഡര്‍, ഗുട്ക വ്യാപാരി, ചില ബിസിനസ്സുകാര്‍ എന്നിവരുടേതാണ് അനധികൃത സമ്പാദ്യമെന്നാണ് വിവരം.

ടാക്‌സ് വെട്ടിപ്പിനും, അനധികൃത സ്വത്ത് സമ്പാദനത്തിനും ഐടി വകുപ്പ് കേസെടുത്തിട്ടുണ്ട്. വെളിപ്പെടുത്താത്ത സ്വത്തുവകകളാണ് പ്രമുഖ ബിസിനസ്സുകാര്‍ ലോക്കറുകളില്‍ ഒളിപ്പിച്ചത്. സ്വകാര്യ ലോക്കറുകള്‍ അനധികൃതമാണെന്നിരിക്കെയാണ് ഈ സേവനം കള്ളപ്പണക്കാര്‍ ഉപയോഗിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.