CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 13 Seconds Ago
Breaking Now

അയല്‍ക്കാരന്‍ കളിക്കാന്‍ വിളിച്ചുവരുത്തി; മാനസികാസ്വാസ്ഥ്യമുള്ള 14-കാരിയെ പാര്‍ക്കിലെ ഗാര്‍ഡ് റൂമില്‍ വെച്ച് മൂന്ന് യുവാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചു

അടുത്തുള്ള ഷെഡുകളില്‍ പെറുക്കി ജീവിക്കുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു

പാര്‍ക്കിലേക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ ക്ഷണിച്ച ശേഷം അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്ന് 14-കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. മാനസിക രോഗത്തിന് ചികിത്സയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഈസ്റ്റ് ഡല്‍ഹിയിലെ പാര്‍ക്കില്‍ ഗാര്‍ഡ് റൂമില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് പീഡനം നേരിടേണ്ടി വന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേരും കാഴ്ചക്കാരായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് വിവരം. വ്യാഴാഴ്ച പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടറോട് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇവിടെ നിന്നാണ് സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി അയല്‍വാസിയാണ് ക്ഷണിച്ചുവരുത്തിയത്. ഇവിടെയെത്തിയ പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഗാര്‍ഡ് റൂമില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാക്കള്‍ സ്ഥലംവിട്ടു. വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടില്‍ മുറിയടച്ച് ഇരുപ്പായി. പിതാവ് കാര്യം അന്വേഷിച്ചിട്ടും പറയാതെ വന്നതോടെയാണ് ഡോക്ടറുടെ സഹായം തേടിയത്.

അടുത്തുള്ള ഷെഡുകളില്‍ പെറുക്കി ജീവിക്കുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് ഇവര്‍ മദ്യപിച്ചിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് കുട്ടി തിരിച്ചുവരുന്നത് ശ്രദ്ധിച്ചാണ് ഇവര്‍ ഈ പദ്ധതി ഇട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.