CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 18 Seconds Ago
Breaking Now

അഴിമതിയില്‍ ബിരുദമെടുത്ത ശശികല ജയിലില്‍ കന്നഡ പഠിക്കുന്നു; കമ്പ്യൂട്ടറിലും ഒരു കൈ പയറ്റുന്നു; ഇനി ഇത് എന്ത് ഉദ്ദേശിച്ചാണാവോ?

ശശികല വന്നതോടെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശം ഉണ്ടായിരുന്ന ജയിലിലെ ലൈബ്രറി സ്ത്രീകള്‍ക്ക് മുന്നിലും വാതില്‍തുറന്നു.

വികെ ശശിശകല എന്ത് ചെയ്താലും അതിലൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. സാക്ഷാല്‍ ജയലളിതയുടെ തോഴിയായി നടന്ന് പറ്റാവുന്ന അഴിമതിയെല്ലാം കാണിച്ച് കൂട്ടിയ ശേഷം അവര്‍ മരിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വവും പിടിച്ചെടുക്കാനായിരുന്നു ശശികലയുടെ ശ്രമം. സംഗതി ചെറുതായൊന്ന് പാളിയെങ്കിലും അനന്തിരവന്‍ ടിടിവി ദിനകരനെ ജയയുടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് ആ സാധ്യത നിലനിര്‍ത്താന്‍ തന്നെയാണ്.

അഴിമതി കാണിച്ചത് തമിഴ്‌നാട്ടിലാണെങ്കിലും ബെംഗളൂരുവിലെ ജയിലിലാണ് ശശികലയുടെ വാസം. ഇവിടെ ഇവര്‍ കന്നഡ പഠനത്തിലാണെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. അക്കങ്ങളും, അടിസ്ഥാന വായനയും, ഉച്ചാരണവുമാണ് ക്ലാസില്‍ പഠിപ്പിക്കുന്നത്.

കന്നഡ പഠനത്തിന് പുറമെ കമ്പ്യൂട്ടര്‍ പഠനവും ശശികല നടത്തുന്നതായാണ് വിവരം. കൂട്ടത്തില്‍ ശിക്ഷിക്കപ്പെട്ട സഹോദരഭാര്യ ഇളവരശിയാണ് ക്ലാസില്‍ ശശികലയുടെ കൂട്ട്. എന്നാല്‍ പഠനത്തില്‍ ശശികലയെ ഇളവരശി തോല്‍പ്പിക്കുന്നുവെന്നാണ് വിവരം. മൗനവൃതത്തിലായതിനാല്‍ ശശികല ഉച്ചാരണ പരീക്ഷയില്‍ പങ്കെടുത്തില്ല. അറിയാന്‍പാടില്ലാത്തത് കൊണ്ടാണോ ഈ അടവെന്ന് വ്യക്തമല്ല. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ഇരുവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.

പുസ്തകങ്ങള്‍ വായിക്കാന്‍ താല്‍പര്യമുള്ള ശശികല വന്നതോടെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശം ഉണ്ടായിരുന്ന ജയിലിലെ ലൈബ്രറി സ്ത്രീകള്‍ക്ക് മുന്നിലും വാതില്‍തുറന്നു. സ്ത്രീകള്‍ക്ക് മാത്രമായി അധികൃതര്‍ ഒരു ലൈബ്രറി തുറക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.