CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 21 Minutes 13 Seconds Ago
Breaking Now

ഇന്ത്യക്കെതിരെ ആണവയുദ്ധ ഭീഷണി മുഴക്കി പാകിസ്ഥാന്‍; ശക്തിയില്‍ സംശയമുണ്ടെങ്കില്‍ തീര്‍ത്തുകൊടുക്കാമെന്ന് പാക് വിദേശകാര്യ മന്ത്രി

പാകിസ്ഥാന്റെ ആണവ പ്രയോഗ ഭീഷണിക്ക് ഇന്ത്യ മറുപടി നല്‍കിയാല്‍ വാക്‌പോര് തുടരുമെന്ന് ഉറപ്പ്.

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന ശക്തമായ ഭീഷണി മുഴക്കി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അയല്‍രാജ്യത്തിന്റെ ആണവ വീമ്പിനെക്കുറിച്ച് ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പാക് വിദേശകാര്യ മന്ത്രി. 

'ഇന്ത്യന്‍ സൈനിക മേധാവിയുടെ പ്രസ്താവന ഉത്തരവാദിത്വമില്ലാത്തതും, അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേരാത്തതുമാണ്. ആണവ യുദ്ധം ക്ഷണിച്ച് വരുത്തുന്നതാണ്. ഇന്ത്യ അതാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി അറിയാന്‍ ക്ഷണിക്കുന്നു. ജനറലിന്റെ സംശയം പെട്ടെന്ന് തീര്‍ത്തുതരാം, ഇന്‍ഷാഅള്ളാഹ്', ആസിഫ് ട്വീറ്റ് ചെയ്തു.

അയല്‍ക്കാരുടെ ആണവ പ്രകോപനങ്ങള്‍ നേരിടാന്‍ സൈന്യം അതിര്‍ത്തി കടന്ന് ഓപ്പറേഷന്‍ നടത്താനും തയ്യാറാണെന്ന് ജനറല്‍ ബിപിന്‍ റാവത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. പാക് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അവരുടെ വിദേശകാര്യ വക്താവും ഭീഷണികള്‍ ആവര്‍ത്തിച്ചു. പാകിസ്ഥാനോടുള്ള ഇന്ത്യയുടെ മനോഭാവമാണ് സൈനിക മേധാവിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് പാക് വക്താവ് മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ ചെറുതായി കണക്കാക്കില്ല. തെറ്റായ നീക്കങ്ങള്‍ നടത്തിയാല്‍ സ്വയം പ്രതിരോധിക്കാന്‍ പാകിസ്ഥാന് കഴിയും, ഫൈസല്‍ പറഞ്ഞു. 

പാകിസ്ഥാന്റെ ആണവ പ്രയോഗ ഭീഷണിക്ക് ഇന്ത്യ മറുപടി നല്‍കിയാല്‍ വാക്‌പോര് തുടരുമെന്ന് ഉറപ്പ്. പ്രത്യേകിച്ച് അമേരിക്ക പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കിയ സ്ഥിതിയില്‍ ചൈനയെ സുഖിപ്പിച്ച് നിര്‍ത്താന്‍ അവര്‍ ഈ അവസരം വിനിയോഗിച്ചേക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.