CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 6 Seconds Ago
Breaking Now

ഒരു ക്യാച്ച് എടുത്തതിന് 23 ലക്ഷം രൂപ; ന്യൂസിലാന്‍ഡ്-പാക് മത്സരം കാണാനെത്തിയ ആരാധകന് കോളടിച്ചു; വിശ്വസിക്കാന്‍ കഴിയാതെ ക്രെയ്ഗ്

ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറില്‍ നിന്നും തലനാരിഴയ്ക്കാണ് പാകിസ്ഥാന്‍ രക്ഷപ്പെട്ടത്

ക്രെയ്ഗ് ഡൗവെര്‍ട്ടിക്ക് എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമായി മനസ്സിലായിട്ടില്ല. അതിന് കാരണം മറ്റൊന്നുമല്ല, ക്രിക്കറ്റ് കാണാനെത്തിയപ്പോള്‍ സ്റ്റാന്‍ഡില്‍ നിന്നൊരു ക്യാച്ച് എടുത്തതോടെ തന്നെ തേടി 23 ലക്ഷം രൂപ എത്തിയെന്ന് കേട്ടാല്‍ ആര്‍ക്കാണ് അമ്പരപ്പ് തോന്നാതിരിക്കുക. ന്യുസിലന്‍ഡും പാകിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെ ഏകദിന മത്സരത്തിനിടെയായിരുന്നു കാഴ്ചക്കാരന് കോളടിച്ച നിമിഷം പിറന്നത്. 

മുഹമ്മദ് ആമിറിന്റെ പന്ത് മാര്‍ട്ടിന്‍ ഗുപ്ടില്‍ അടിച്ചുപറത്തിയപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ക്രെയ്ഗ് ഡൗഗെര്‍ട്ടി ആ ക്യാച്ച് എടുക്കുകയായിരുന്നു. ക്രിസ്മസിന് മുന്‍പണ്ടായിരുന്ന മത്സരത്തില്‍ ഒരു ക്യാച്ച് കൈയില്‍ നിന്നും പോയതിന്റെ വിഷമത്തില്‍ ഇരിക്കവെയായിരുന്നു ഇദ്ദേഹത്തെ തേടി ഈ സമ്മാനം വന്നെത്തിയത്. ക്യാച്ചെടുത്ത ക്രെയ്ഗിന്റെ പ്രതികരണം കണ്ട് ഗുപ്ടില്‍ പോലും പൊട്ടിച്ചിരിച്ച് പോയി. 

ന്യൂസിലന്‍ഡ് പടുത്തുയര്‍ത്തിയ 258 റണ്‍ ടോട്ടല്‍ തേടിപ്പോയ പാകിസ്ഥാന്‍ 74 റണ്ണിന് എല്ലാവരും പുറത്തായി. ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറില്‍ നിന്നും തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്. 183 റണ്ണിന്റെ വിജയവുമായി പരമ്പരയില്‍ ന്യൂസിലന്‍ഡ് 3-0ന് ലീഡ് നേടി. 17 റണ്‍ മാത്രം നല്‍കി 5 വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബൗള്‍ട്ടാണ് പാകിസ്ഥാന്‍ നിരയില്‍ വിനാശം വിതച്ചത്. 15-ാം ഓവറില്‍ 16-6 എന്ന നിലയില്‍ ചരിത്രത്തില്‍ നാണക്കേടിന്റെ സ്ഥാനം പിടിക്കുന്ന അവസ്ഥയിലായിരുന്നു പാകിസ്ഥാന്‍. ഏകദിനത്തിലെ ഏറ്റവും ചുരുങ്ങിയ സ്‌കോര്‍ സിംബാബ്‌വേ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 35 റണ്ണാണ്. 

ഒരു ഘട്ടത്തില്‍ അവിടെ പോലും പാകിസ്ഥാന്‍ എത്തില്ലെന്ന് തോന്നിയെങ്കിലും ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് പുറത്താകാതെ നേടിയ 14 റണ്ണും, വാലറ്റത്ത് മുഹമ്മദ് ആമിറും, റുമ്മാന്‍ റായിസും നേടിയ 14, 16 റണ്ണുകളാണ് പാകിസ്ഥാന് രക്ഷയായത്. എന്തായാലും സ്വന്തം ടീം വിജയിക്കുകയും ചെയ്തു 23 ലക്ഷം സമ്മാനവും കിട്ടിയ സന്തോഷത്തിലാണ ്ക്രെയ്ഗ്.




കൂടുതല്‍വാര്‍ത്തകള്‍.