CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 46 Seconds Ago
Breaking Now

മെഗാന്റെ വിത്ത് രാജകുടുംബത്തില്‍ കറുത്ത കുഞ്ഞിനെ ജനിപ്പിക്കും; വംശീയ അധിക്ഷേപവുമായി യുകെഐപി മേധാവിയുടെ കാമുകി; ഹാരിയുടെ വധു പ്രസവിക്കുക കറുത്ത രാജാവിനെ; നീഗ്രോകള്‍ വൃത്തിക്കെട്ടവര്‍

വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ യുകെഐപി നേതാവിന്റെ കാമുകിയെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു.

യുകെഐപി നേതാവ് ഹെന്‍ട്രി ബോള്‍ട്ടണ്‍ വിവാദങ്ങളില്‍ പെട്ട് ഉഴലുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് 25-കാരിയായ കാമുകിയെ തേടിപ്പോയത് അതിലും വലിയ അബദ്ധമായെന്ന് ഹെന്‍ട്രിക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകും. കറുത്ത അമേരിക്കക്കാരിയായ മെഗാന്‍ മാര്‍ക്കിള്‍ രാജകുടുംബത്തിന്റെ വംശപരമ്പരയില്‍ കളങ്കം സൃഷ്ടിക്കുമെന്നാണ് കാമുകി ജോ മാര്‍ണി പറഞ്ഞുകളഞ്ഞത്. ഹാരി രാജകുമാരന്റെ നവവധുവിനെക്കുറിച്ച് വംശീയമായ വാക്കുകള്‍ പ്രയോഗിച്ച മാര്‍ണിയുടെ പ്രസ്താവനയെത്തുടര്‍ന്ന് യുകെഐപി നേതാവ് കടുത്ത പ്രതിസന്ധിയിലേക്കാണ് വീണത്. 

ഹാരി രാജകുമാരന്റെ കറുത്ത അമേരിക്കക്കാരി വധു മെഗാന്‍ മാര്‍ക്കിള്‍ അവരുടെ വിത്തുപയോഗിച്ച് കറുത്ത രാജാവിന് വഴിയൊരുക്കുമെന്നാണ് ജോ മാര്‍ണിയുടെ കണ്ടെത്തല്‍. ഒരു നീഗ്രോയുമായി ഒരിക്കലും താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ലെന്നും അവര്‍ വെറും വൃത്തികേട് മാത്രമാണെന്നും മാര്‍ണി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ യുകെഐപി നേതാവിന്റെ കാമുകിയെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു. പുതിയ ബന്ധത്തിന്റെ പേരില്‍ യുകെഐപി നേതൃസ്ഥാനം തന്നെ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴാണ് കാമുകിയുടെ നാവുപിഴ ഇടിത്തീ പോലെ വരുന്നത്. 

42-കാരിയായ ടറ്റിയാന സ്മുറോവയെയും, രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് മുന്‍ സൈനിക ഓഫീസര്‍ ക്രിസ്മസിന് മുന്‍പ് കണ്ടുമുട്ടിയ 25-കാരിയെ കാമുകിയാക്കിയത്. അടിസ്ഥാന തലത്തിലുള്ള അംഗങ്ങളുടെ വികാരം മനസ്സിലാക്കുന്നതായി യുകെഐപി ചെയര്‍മാന്‍ പോള്‍ ഓക്ഡണ്‍ വ്യക്തമാക്കി. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ബോള്‍ട്ടണെ പുറത്താക്കാന്‍ തീരുമാനിച്ചാല്‍ 18 മാസത്തിനിടെ അഞ്ചാമത്തെ നേതാവിനെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് ആവശ്യമായി വരും. 

പാര്‍ട്ടി നേതാവിന്റെ പങ്കാളിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും നടന്നിട്ടില്ലാത്ത കാര്യമായതിനാല്‍ ബോള്‍ട്ടന്റെ കാര്യം ബുദ്ധിമുട്ടിലാണ്. ഇദ്ദേഹവുമായി പ്രണയം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നത്. മെഗാന്റെ അമ്മ കറുത്തവളും, പിതാവ് വെളുത്തവനുമാണെന്നും മാര്‍ണി പറയുന്നു. മുസ്ലീം പ്രധാനമന്ത്രിയും, കറുത്ത രാജാവുമാണ് വരാനിരിക്കുന്നതെന്നും മാര്‍ണി അവകാശപ്പെടുന്നു. ഇത് ബ്രിട്ടനാണെന്നും ആഫ്രിക്കയല്ലെന്നും മറ്റുള്ളവരുടെ വംശം നമ്മുടേതിലേക്ക് കയറരുതെന്നുമാണ് തന്റെ നിലപാടെന്നും മോര്‍ണി പറഞ്ഞു. 

തന്റെ വാക്കുകള്‍ അല്‍പ്പം കടന്നുപോയെന്നും മാപ്പ് പറയുകയാണെന്നും മോര്‍ണി ഇപ്പോള്‍ വിശദീകരിച്ചു. യുകെഐപി ഒരു തരത്തിലും ഈ സന്ദേശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.  




കൂടുതല്‍വാര്‍ത്തകള്‍.