CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 30 Seconds Ago
Breaking Now

മാസ് ടോണ്ടൻ വീണ്ടും ചരിത്രം രചിച്ചു ; ക്രിസ്തുമസ് പുതുവത്സരാഘോഷം വർണ്ണാഭമായി....

കാർണിവലിൽ ഈറ്റില്ലമെന്നറിയപ്പെടുന്ന സോമർസെറ്റിന്റെ തലസ്ഥാനമായ ടോണ്ടൻ ആസ്ഥാനമായി പ്രവാസി മലയാളി കലാകാരന്മാർ ചേർന്ന് രൂപീകരിച്ച "മലയാളം സാംസ്കാരിക സമിതി" യെന്ന മാസ് ടോണ്ടന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം പുതുമ നിറഞ്ഞ കലാപരിപാടികൾ കൊണ്ട് വർണ്ണാഭമായി. പകൽ മൂന്നു മണിക്കാരംഭിച്ച ആഘോഷപരിപാടികൾ ഗായകനും ഗാനഗന്ധർവൻ കെ. ജെ യേശുദാസിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറിയും മാസ് യുകെ രക്ഷാധികാരിയുമായ രാജഗോപാൽ കോങ്ങാട് ഉത്‌ഘാടനം ചെയ്തു. മാസ് ടോണ്ടൻ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കുമാരി ഹന്ന സെബാസ്റ്റ്യൻ ക്രിസ്തുമസ് സന്ദേശവും സുധാകരൻ പാലാ ക്രിസ്തുമസ് ആശംസയും പറഞ്ഞു. 

ചരിത്രമുറങ്ങുന്ന ടോണ്ടൻ നഗരിയിൽ വ്യത്യസ്തത പുലർത്തുന്ന പരിപാടികൾ അവതരിപ്പിച്ചു രചിക്കുന്ന മാസ് ടോണ്ടൻ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ന്യൂ ജനറേഷൻ മാർഗ്ഗം കളി, മറ്റു നൃത്തനൃത്ത്യങ്ങൾ, സ്‌കിറ്റുകൾ, നേറ്റിവിറ്റി പ്ളേ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കപ്പിൾ ഡാൻസ് എന്നിവ ഒന്നിനൊന്നു മികച്ചു നിന്നു. 

ഷിമി ബൈജു, അഞ്ജനാ ജെഫിന്‍, അര്‍ച്ചനാ സുജിത്, ദ്വിദീഷ് ടി പിള്ള എന്നിവരുടെ കരോള്‍ ഗാനങ്ങള്‍ ഭക്തി ലഹരി പകര്‍ന്നു നല്‍കി. തുടര്‍ന്ന് നടന്ന ഗാനമേളയ്ക്ക്  രാജുഗോപാൽ കോങ്ങാട്, ഉല്ലാസ് ശങ്കരന്‍, ഷിമി ബൈജു, ദ്വിദീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കുമാരി സിമി സിറിയക്, സുജിത് സോമ രാജന്‍ നായര്‍ എന്നിവര്‍ അവതാരകരായി മികവു പുലര്‍ത്തി. മാസ് അംഗങ്ങളായി പുതിയതായി എത്തിയ കുടുംബങ്ങള്‍ക്ക് രാജ ഗോപാല്‍ കോങ്ങാട് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. മാസ്സ് ജോയ്ന്റ് സെക്രട്ടറി ദ്വിദീഷ് ടി പിള്ള സ്വാഗതവും ഫാത്തിമാനിസ്സാര്‍ കൃതജ്ഞതയും പറഞ്ഞു.

പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും സീക്രട്ട് സാന്താ സമ്മാനങ്ങളും വിഭവ സമൃദ്ധമായ ക്രിസ്മസ് സദ്യയും ഒരുക്കിയിരുന്നതായി സെക്രട്ടറി ജോമോന്‍ ജോസും കോര്‍ഡിനേറ്റര്‍ ജെഫിന്‍ ജേക്കബും അറിയിച്ചു.

വാർത്ത: സുധാകരൻ പാലാ 




കൂടുതല്‍വാര്‍ത്തകള്‍.