CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 25 Seconds Ago
Breaking Now

നീ ഒറ്റയ്ക്കല്ല, കത്തും കരുത്തായി ഞങ്ങളും കൂടെ; ശ്രീജിത്തിന് പിന്തുണയുമായി ഗോപി സുന്ദറിന്റെ ഗാനം

#Justice For Sreejith

അനുജനെ പോലീസുകാര്‍ അടിച്ചുകൊന്ന കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഇന്ന് കേരളത്തിലെ ചൂടേറിയ വിഷയാണ്. 750 ദിവസം പിന്നിട്ട ഒറ്റയാള്‍ സമരം നിരാഹാരത്തിലേക്ക് പ്രവേശിച്ചതോടെയാണ് പൊതുജനവും, സര്‍ക്കാരും, മാധ്യമങ്ങളും ശ്രീജിത്തിന്റെ പോരാട്ടം കണ്ണുതുറന്ന് കണ്ടത്.

ശ്രീജിത്തിന് പിന്തുണ ഏറുമ്പോഴും നീതി തേടിയുള്ള ആ പോരാട്ടത്തിന് അന്ത്യമായിട്ടില്ല. സിബിഐ കേസ് ഏറ്റെടുക്കുന്നത് വരെ താന്‍ പിന്നോട്ടില്ലെന്നാണ് ആ യുവാവിന്റെ പ്രതികരണം. ഈ അവസരത്തില്‍ ഒരു ഗാനത്തിലൂടെ ഈ പോരാട്ടത്തിന് ചൂട് പകരുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.

ബികെ ഹരിനാരാണയന്‍ എഴുതിയ വരികള്‍ ഗോപി സുന്ദര്‍, സിതാര, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മുന്‍സൂര്‍ തുടങ്ങിയവര്‍ ശബ്ദം പകര്‍ന്നിരിക്കുന്നു. ആവശ്യം ഒന്നുമാത്രം #Justice For Sreejith




കൂടുതല്‍വാര്‍ത്തകള്‍.