CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 44 Seconds Ago
Breaking Now

എം.കെ.സി.എയ്ക്ക് നവനേതൃത്വം ജിജി എബ്രഹാം പ്രസിഡന്റ്; ജിജോ കിഴക്കേകാട്ടിൽ സെക്രട്ടറി; സംഘടനയ്ക്ക് പുതിയ മുഖം നൽകുമെന്ന് നേതാക്കൾ...

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. പ്രസിഡന്റായി ജിജി എബ്രഹാമും, ജനറൽ സെക്രട്ടറിയായി ജിജോ കിഴക്കേകാട്ടിലും, ട്രഷററായി ടോമി തോമസും തിരഞ്ഞെടുക്കപ്പെട്ടു. സുനു ഷാജി വൈസ് പ്രസിഡന്റ്, ഷാജി മാത്യു ജോയിന്റ് സെക്രട്ടറി, റോയ് മാത്യു ജോയിന്റ് ട്രഷറർ എന്നിവരാണ് മറ്റ് ഭാരവാഹികൾ. ബിജു. പി. മാണിയാണ് പുതിയ കൾച്ചറൽ കോഡിനേറ്റർ.  റെജി മടത്തിലേട്ട്, തോമസ് ജോൺ എന്നിവർ അഡ്വൈസർമാരാകും.

യു കെ കെ സി എ വിമൻസ് ഫോറത്തിലേക്ക് എം.കെ.സി.എയുടെ പ്രതിനിധിയായി നിയമിതയായ  ജെസിമോൾ ബൈജുവിനെ ജോയിന്റ് ട്രഷററായി തിരഞ്ഞെടുത്തു.  എം.കെ.സി.എ വിമൻസ് ഫോറം പ്രസിഡന്റായി ലിസി ജോർജും, സെക്രട്ടറിയായി ബിന്ദു മേയ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയതായി ചുമതല ഏറ്റെടുത്ത  കമ്മിറ്റിയുടെ കർമ്മ പരിപാടിയിൽ   ജീവകാരുണ്യ  പ്രവർത്തനങ്ങൾക്കു പ്രധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുക വഴി ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച് മുന്നോട്ട് പോവുകയും, ക്നാനായ സമുദായത്തിലെ ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കുകയും ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ജിജി എബ്രഹാം പറഞ്ഞു. സമൂഹത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്. ആദ്യത്തെ രക്തദാന ക്യാമ്പ്  ഫെബ്രുവരി നാലാം തീയതി  ഹാൾ മാർക്ക് ഹോട്ടൽ, ഹാൻഡ്‌സ്‌ഫോർത്തിൽ വച്ച് നടത്തപ്പെടുന്നു. തുടർന്ന് മാഞ്ചസ്റ്ററിന്റെ നാനാഭാഗത്തുമുള്ള  എല്ലാ സംഘടനാംഗങ്ങൾക്കും  സൗകര്യപ്രധാനമായ രീതിയിൽ പല യിടങ്ങളിലായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതായിരിക്കും.   ക്നാനായ വിശ്വാസികളുടെ ആദ്ധ്യാത്മികവും, ഭൗതികവുമായ വളർച്ച ലക്ഷ്യം വച്ചു കൊണ്ടും സഹോദര ക്രിസ്തീയ വിഭാഗങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് മുന്നോട്ട് പോവുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

ഒപ്പം വരും വർഷങ്ങളിൽ സംഘടനയുടെ വളർച്ചക്കാവശ്യമായ സഹായവും, സഹകരണവും എല്ലാ ക്നാനായക്കാരിൽ നിന്ന് ഉണ്ടാവണമെന്ന് സെക്രട്ടറി ജിജോ കിഴക്കേകാട്ടിൽ അഭ്യർത്ഥിച്ചു.

വാർത്ത: അലക്സ് വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.