ഹാരി രാജകുമാരന്റെ വിവാഹം മേയ് 19നാണ്. സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രം ക്ഷണം. രാജ്യ തലവന്മാരെ വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഹാരി സുഹൃത്തായ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയേയും ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒബാമയെ ക്ഷണിച്ചാല്‍ യുഎസ് പ്രസിഡന്റ് ട്രംപിനേയും ക്ഷണിതാക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടിവരും.
ബ്രിട്ടനും യുഎസും തമ്മിലുള്ള ബന്ധത്തിന് പോറലേല്‍ക്കാതിരിക്കാനാണ് ട്രംപിനേയും ഒബാമയേയും ഒരുമിച്ച് ഒഴിവാക്കുന്നത്. ഒബാമയെ വിളിച്ചാല്‍ അത് ട്രംപിനെ അപമാനിക്കുന്നതിന് തുല്യമാകും. ചിലപ്പോള്‍ നയതന്ത്ര ബന്ധത്തെ പോലും ബാധിക്കും.
അടുത്തമാസം ബ്രിട്ടന് സന്ദര്‍ശിക്കാനിരുന്ന ട്രംപ് ചില കാരണങ്ങള്‍ കൊണ്ട് യാത്ര റദ്ദാക്കിയിരുന്നു. പ്രസിഡന്റായ ശേഷം ബ്രിട്ടനിലേക്ക് ട്രംപ് ആദ്യമായി നടത്താനിരുന്ന സന്ദര്‍ശനമാണ് റദ്ദാക്കിയത്.
കഴിഞ്ഞ മാസം റേഡിയോ 4ലും ഗസ്റ്റായ ഹാരിയോട് ഒബാമയെ വിവാഹത്തിന് ക്ഷണിക്കുമോ എന്നു ചോദിച്ചിരുന്നു. എന്നാല്‍ തനിക്കറിയില്ലെന്നായിരുന്നു മറുപടി. ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലെന്നും അന്ന് ഹാരി പറഞ്ഞു.