CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 16 Minutes 17 Seconds Ago
Breaking Now

കൊട്ടാരത്തില്‍ ഇത് വിവാഹക്കാലം; രാജ്ഞിയുടെ പേരക്കുട്ടി യൂജീന്‍ ദീര്‍ഘകാല കാമുകനെ വിവാഹം കഴിക്കും; എന്‍ഗേജ്‌മെന്റ് നിക്കാരാഗ്വയില്‍ നടന്നു

വിന്‍ഡ്‌സറിലെ സെന്റ്. ജോര്‍ജ്ജ് ചാപ്പലില്‍ ശരത്കാലത്താണ് വിവാഹം.

ബ്രിട്ടീഷ് രാജകുടുംബത്തിന് ഇത് വിവാഹങ്ങളുടെ സീസണ്‍ ആണെന്ന് തോന്നുന്നു. ഹാരി രാജകുമാരന്‍ മെയ് മാസത്തില്‍ വിവാഹിതനാകാന്‍ ഒരുങ്ങുമ്പോള്‍ കുടുംബത്തില്‍ ഒരു രാജകുമാരി കൂടി വിവാഹനിശ്ചയം പൂര്‍ത്തിയാക്കി. എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടി യൂജീന്‍ രാജകുമാരിയാണ് ഈ വര്‍ഷം വിവാഹത്തിന് ഒരുങ്ങുന്നത്.

ദീര്‍ഘകാല കാമുകനായ ജാക്ക് ബ്രൂക്‌സ്ബാങ്കിനെയാണ് യൂജീന്‍ രാജകുമാരി വരനായി സ്വീകരിക്കുക. രാജകസേരയിലേക്കുള്ള നിരയില്‍ എട്ടാമത്തെ ആളാണ് ഈ 27-കാരി. യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ രാജകുമാരന്റെ രണ്ടാമത്തെ മകളാണ് യൂജീന്‍.

യൂജീന്‍ രാജകുമാരിയും, ജാക്ക് ബ്രൂക്‌സ്ബാങ്കും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് വിവരം അറിയിക്കുന്നതില്‍ യോര്‍ക്ക് ഡ്യൂക്കും, ഡച്ചസും അതീവ സന്തോഷത്തിലാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിക്കാരാഗ്വയില്‍ വെച്ച് ഈ മാസം ആദ്യമായിരുന്നു വിവാഹനിശ്ചയം.

വിന്‍ഡ്‌സറിലെ സെന്റ്. ജോര്‍ജ്ജ് ചാപ്പലില്‍ ശരത്കാലത്താണ് വിവാഹം. ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും മെയ് മാസത്തില്‍ ഇവിടെ വെച്ചാണ് വിവാഹിതരാകാന്‍ ഒരുങ്ങുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.