CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 58 Seconds Ago
Breaking Now

വാന്‍ഡറേഴ്‌സ് ഇന്ത്യയെ കൊതിപ്പിക്കും; 8 വിക്കറ്റ് വീഴ്ത്തി, സിക്‌സടിച്ച് പറത്തിയ ശ്രീശാന്ത് നടത്തിയ ഡാന്‍സ് സ്മരിച്ച് ആന്ത്രെ നെല്‍

കിട്ടിയ അടിയും വാങ്ങി തിരിച്ച് നടക്കുന്നതിനിടെ താന്‍ ഇന്ത്യന്‍ താരത്തിന്റെ നൃത്തം കണ്ടില്ലെന്ന് ആന്ത്രെ നെല്‍

ആദ്യ രണ്ട് ടെസ്റ്റുകളില്‍ തോറ്റ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൂന്നാം ടെസ്റ്റിന് ഒരുങ്ങുകയാണ്. വാണ്ടറേഴ്‌സില്‍ വിജയിച്ച ചരിത്രമുള്ള ഇന്ത്യക്ക് 2006-ലെ ആ വിജയത്തില്‍ ഓര്‍മ്മിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് മലയാളി താരം എസ്. ശ്രീശാന്തിന്റെ എട്ട് വിക്കറ്റ് പ്രകടനവും ആന്ത്രെ നെല്ലിനെ സിക്‌സര്‍ അടിച്ച ശേഷമുള്ള ബാറ്റ് ചുഴറ്റല്‍ ഡാന്‍സും ക്രിക്കറ്റ് ആരാധകര്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒന്നാണ്.

ശ്രീശാന്തിനെ ചൂടുപിടിപ്പിച്ചതാണ് നെല്ലിന് പണിയായത്. രോഷാകുലനായ ശ്രീശാന്ത് ഒരു സിക്‌സര്‍ പറത്തിയാണ് സൗത്ത് ആഫ്രിക്കന്‍ പേസര്‍ക്ക് മറുപടി നല്‍കിയത്. കിട്ടിയ അടിയും വാങ്ങി തിരിച്ച് നടക്കുന്നതിനിടെ താന്‍ ഇന്ത്യന്‍ താരത്തിന്റെ നൃത്തം കണ്ടില്ലെന്ന് ആന്ത്രെ നെല്‍ പറയുന്നു. എതിര്‍ താരത്തെ ഇളക്കി വിട്ട് അടിവാങ്ങിയ ശേഷം വാല്‍ അകത്തേക്ക് നടക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലെന്ന് നെല്‍ വ്യക്തമാക്കി.

കളിക്കളത്തില്‍ ഒരു പോര് എപ്പോഴും താന്‍ ഇഷ്ടപ്പെട്ടിരുന്നതായി നെല്‍ പറയുന്നു. ശ്രീശാന്തുമായുള്ള തര്‍ക്കം അന്ന് തന്നെ തീര്‍ത്തതായും നെല്‍ വ്യക്തമാക്കി. വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കിയിട്ടും ക്രിക്കറ്റ് കളിക്കാന്‍ കഴിയാതെ ഇരിക്കുകയാണ് ശ്രീശാന്ത്.




കൂടുതല്‍വാര്‍ത്തകള്‍.