CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 59 Minutes 34 Seconds Ago
Breaking Now

മൃഗത്തേക്കാള്‍ മോശമായി ഒരു യുവതിയെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ചത് 18 മാസം; ലീസെസ്റ്ററില്‍ പിടിയിലായ ദമ്പതികള്‍ക്ക് 22 വര്‍ഷക്കാലം ജയില്‍

ലീസെസ്റ്ററിലെ ബാര്‍വെല്ലില്‍ നിന്നും പിടിയിലായ വാറെനും, മോറിസും ആധുനിക അടിമത്ത ആക്ട് പ്രകാരമാണ് വിചാരണ നേരിട്ടത്

20-കളില്‍ പ്രായമുള്ള യുവതി ഇവരുമായി പരിചയപ്പെടുമ്പോള്‍ തന്നെ കാത്തിരിക്കുന്ന ദുരന്തം മുന്നില്‍ കണ്ടില്ല. 18 മാസക്കാലത്തോളം ലൈംഗിക അടിമയായി ജീവിക്കേണ്ട ഗതികേടായിരുന്നു ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. 27 വയസ്സുള്ള കെവിന്‍ വാറനും, പങ്കാളി 35-കാരി ഡോണ മോറിസും ചേര്‍ന്നാണ് യുവതിയെ മൃഗത്തേക്കാള്‍ മോശമായി പരിഗണിച്ച് 18 മാസക്കാലം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ലീസെസ്റ്ററില്‍ പിടിക്കപ്പെട്ട ഇവര്‍ക്ക് 22 വര്‍ഷക്കാലത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. 

ശാരീരികവും, മാനസികവും, ലൈംഗികവുമായ പീഡനമാണ് ഈ ഭീകര ദമ്പതികള്‍ പെണ്‍കുട്ടിക്ക് നേരെ നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. 17 മാസക്കാലം താന്‍ ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയായതെന്ന് പേര് വെളിപ്പെടുത്താത്ത യുവതി പറയുന്നു. മൃഗത്തേക്കാള്‍ മോശമായിരുന്നു അവസ്ഥ. അവസാനം എന്നില്‍ ഒന്നും ബാക്കിയുണ്ടായില്ല. ആത്മാവ് ശരീരം വിട്ട് പോകുന്ന അവസ്ഥയായി, ഞാന്‍ മനുഷ്യനല്ലാതായി മാറി. ഒരു ദിവസം താന്‍ തളര്‍ന്നുവീണതായും ഇവര്‍ വ്യക്തമാക്കി. 

ലീസെസ്റ്ററിലെ ബാര്‍വെല്ലില്‍ നിന്നും പിടിയിലായ വാറെനും, മോറിസും ആധുനിക അടിമത്ത ആക്ട് പ്രകാരമാണ് വിചാരണ നേരിട്ടത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വാറെന്‍ കുറ്റസമ്മതം നടത്തി. 18 വര്‍ഷക്കാലത്തെ ശിക്ഷയാണ് ഈ കേസില്‍ വാറെന് നല്‍കിയത്. യുവതി ഒരു സുഹൃത്തിനോട് തന്റെ അനുഭവങ്ങള്‍ വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ പോലീസിനെ അറിയിക്കാന്‍ ആവശ്യപ്പെടുന്നത്. പോലീസ് ഇടപെട്ടതോടെ ജീവിതം തിരിച്ചുവരികയായിരുന്നുവെന്ന് യുവതി പറയുന്നു. 

മനുഷ്യരെ ഇത്തരത്തില്‍ പരിപാലിക്കുന്നവര്‍ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു. ആധുനിക ബ്രിട്ടനില്‍ ആളുകളെ അടിമകളാക്കുന്ന രീതി ഇപ്പോഴും തുടരുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.