CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 58 Seconds Ago
Breaking Now

ചരിത്രം വഴിമാറും ചില തീരുമാനങ്ങള്‍ വരുമ്പോള്‍; ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ സ്വാഗതം ചെയ്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്; മാമ്മോദീസ ചടങ്ങുകളില്‍ മാറ്റം വരുത്തും; ലിംഗഭേദം വന്നാല്‍ പുതിയ പേരില്‍ രണ്ടാം മാമ്മോദീസ

സ്‌കൂളുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പരിഹാസം നേരിടുന്നത് വിവാദമായ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ വേര്‍തിരിവ് അനുഭവിക്കുന്നവരാണ്. ആക്ഷേപങ്ങളും, പരിഹാസങ്ങളും നേരിട്ട് ജീവിക്കേണ്ടി വരുന്ന ആ വിഭാഗത്തെ മനസ്സാവരിച്ച് വിശ്വാസത്തിലേക്ക് സ്വാഗതം ചെയ്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ പുതിയ വ്യക്തിത്വത്തില്‍ മാമ്മോദീസ മുങ്ങി സഭയുടെ കുഞ്ഞാടായി മാറാനുള്ള അവസരമാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പുമാര്‍ മുന്നോട്ട് വെയ്ക്കുന്നത്. ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഒരു തിരുത്തല്‍ എന്ന് ഈ തീരുമാനത്തെ വിശേഷിപ്പിക്കാം. 

നിലവില്‍ സാധാരണ നിലയില്‍ പള്ളിയില്‍ പോകുന്നവരില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ഒരു വ്യക്തിത്വത്തെ തിരിച്ചറിഞ്ഞവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗതത്തില്‍ പെടുന്നവര്‍. മാറിയ സാഹചര്യത്തില്‍ പുതിയ പേര് സ്വീകരിക്കുമ്പോള്‍ രണ്ടാമതൊരു മാമ്മോദീസ മുങ്ങി വിശ്വാസങ്ങളെ നെഞ്ചേറ്റ് വാങ്ങാം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ലിംഗമാറ്റം നടത്തിയ വിശ്വാസികള്‍ക്ക് മാമ്മോദീസ മുങ്ങാന്‍ കോഫ് അനുമതി നല്‍കിയത്. 

തങ്ങളുടെ സ്‌കൂളുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പരിഹാസം നേരിടുന്നത് വിവാദമായ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. സ്‌കൂളില്‍ ഹൈഹീല്‍ ധരിച്ചെത്തിയ അഞ്ച് വയസ്സുള്ള ആണ്‍കുട്ടികളെ ഇതില്‍ നിന്നും തടയരുതെന്ന് നിര്‍ദ്ദേശിച്ച സഭയുടെ നിബന്ധനകളില്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കെതിരെ അപമാനം രേഖപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി. 18 വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച അഫിര്‍മേഷന്‍ ഓഫ് ബാപ്റ്റിസ്മല്‍ ഫെയ്ത്ത് പ്രകാരമാണ് രണ്ടാം മാമ്മോദീസ നടക്കുക. 

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വാഗതം ചെയ്യുകയാണെന്ന് നോര്‍വിച്ച് ബിഷപ്പ് റൈറ്റ് റെവ. ഗ്രഹാം ജെയിംസ് വ്യക്തമാക്കി. ജീസസ് ക്രൈസ്റ്റിലുള്ള ഉള്ള വിശ്വാസം രണ്ടാം വട്ടവും ഉറപ്പിക്കുകയാണ് ഈ രണ്ടാം വട്ട മാമ്മോദീസയിലൂടെ നടക്കുന്നതെന്ന് ജനറല്‍ സിനദ് സെക്രട്ടറി ജനറല്‍ വില്ല്യം നൈ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.