CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 32 Seconds Ago
Breaking Now

ഭാവനയുടെ വിവാഹത്തിനെത്തിയ മഞ്ജുവിന് സര്‍പ്രൈസൊരുക്കി താരങ്ങള്‍

ഭാവനയുടെ വിവാഹത്തിനെത്തിയ മഞ്ജുവിന് സ്വാഗതഗാനവുമായി മലയാളത്തിന്റെ പ്രിയ താരങ്ങള്‍. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരെ പാട്ട് പാടിയാണ് ഭാവനയുടെ സുഹൃത്തുക്കള്‍ വരവേറ്റത്.

മഞ്ജുവിനു വേണ്ടി ഗായിക സയനോരയും രമ്യാ നമ്പീശനും ചേര്‍ന്നുപാടിയ ഗാനത്തിന്റെ വീഡിയോ നവ്യ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഉദാഹരണം സുജാതയിലെ ഉണരുകയാണോ താമര എന്ന ഗാനമാണ് സയനോരയും രമ്യയും മഞ്ജുവിനായി പാടിയത്.

പാട്ട് കേട്ട് സന്തോഷത്തില്‍ മതി മറന്ന് മഞ്ജുവും കൂടെ പാടി. സയനോരയായിരുന്നു ഉദാഹരണം സുജാതയില്‍ ഈ ഗാനമാലപിച്ചിരുന്നത്.

പ്രിയനടി ഭാവനയുടെ വിവാഹം ആഘോഷമാക്കിയത് നടിയുടെ സിനിമാമേഖലയിലെ അടുത്ത സുഹൃത്തുകളായിരുന്നു.

നവ്യ നായര്‍, രമ്യ നമ്പീശന്‍ സയനോര തുടങ്ങിയ മലയാളത്തിന്റെ ഒട്ടുമിക്ക നടിമാരും വിവാഹത്തിനെത്തിയിരുന്നു. മിയ, കൃഷ്ണപ്രിയ , തുടങ്ങി ചലച്ചിത്രമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ഭാവനയ്ക്ക് ആശംസകളുമായി വിവാഹത്തിനെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.