CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 39 Minutes 37 Seconds Ago
Breaking Now

ബ്രിട്ടനില്‍ ക്രിമിനലുകളുടെ വിളയാട്ടം; കേസുകള്‍ 5.3 മില്ല്യണിലേക്ക് കുതിച്ചു; തട്ടിപ്പറികളില്‍ 29% വര്‍ദ്ധനവ്; ലൈംഗിക കുറ്റകൃത്യങ്ങള്‍ 23%; അക്രമങ്ങള്‍ 20 ശതമാനവും കൂടി

കുറ്റകൃത്യങ്ങളിലെ ഈ വര്‍ദ്ധനവ് ഞെട്ടിക്കുന്നതാണെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട്

1990-കള്‍ക്ക് ശേഷം കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തി ബ്രിട്ടന്‍. പോലീസ് രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങള്‍ 14 ശതമാനം വര്‍ദ്ധിച്ച് 5.3 മില്ല്യണായി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരമാണിത്. കത്തി, തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിലാണ് ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതെന്ന് സ്റ്റാറ്റിസ്റ്റിഷ്യന്‍മാര്‍ വ്യക്തമാക്കി. കത്തി ഉപയോഗിച്ചുള്ള 37,443 കേസുകളും, തോക്ക് ഉള്‍പ്പെട്ട 6694 കേസുകളുമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 

കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വര്‍ദ്ധിക്കുമ്പോള്‍ 2017 സെപ്റ്റംബറില്‍ ഇംഗ്ലണ്ട്-വെയില്‍സ് പോലീസ് സേനയിലുള്ളത് 121,929 പോലീസുകാരാണ്. 1996-ന് ശേഷം ഏറ്റവും കുറഞ്ഞ എണ്ണം കൂടിയാണിത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തി അക്രമണങ്ങളില്‍ 21 ശതമാനം വര്‍ദ്ധനവുണ്ട്. കൊലപാതകം, മര്‍ദ്ദനം, അപമാനിക്കല്‍, ശല്യം ചെയ്യല്‍ തുടങ്ങിയ കേസുകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 

കുറ്റകൃത്യങ്ങളിലെ ഈ വര്‍ദ്ധനവ് ഞെട്ടിക്കുന്നതാണെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് വ്യക്തമാക്കി. പൊതുജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയെന്ന അടിസ്ഥാനപരമായ ദൗത്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. 2010-ന് ശേഷം 21,000 പോലീസുകാരെ വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ടോറി സര്‍ക്കാരിന്റെ നിലപാട് പോലീസ് സേനയെ സമ്മര്‍ദത്തിലാഴ്ത്തുകയാണെന്നും ലേബര്‍ പാര്‍ട്ടി ഇതിന് പരിഹാരം കാണുമെന്നും ആബട്ട് അവകാശപ്പെടുന്നു. 

എന്നാല്‍ കുറ്റകൃത്യങ്ങളുടെ ആകെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് ചൂണ്ടിക്കാണിക്കുന്നത്. പരമ്പരാഗത ക്രിമിനല്‍ നടപടികളില്‍ കുറവ് വന്നെന്ന് പോലീസിംഗ് മന്ത്രി നിക് ഹര്‍ഡും പറയുന്നു. കത്തി അക്രമണങ്ങള്‍ പിടിച്ചുകെട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.