CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 24 Minutes 48 Seconds Ago
Breaking Now

ഹാമര്‍സ്മിത്തില്‍ പൈപ്പ് പൊട്ടി വെള്ളപ്പൊക്കം; വെള്ളത്തില്‍ കാലുകുത്തിയാല്‍ ഷോക്കടിക്കുമെന്ന് ഭയന്ന് ജനം; ലണ്ടന്‍ തെരുവുകളില്‍ ബോട്ടിറക്കി പോലീസ്; ഇതൊക്കെയാണ് വെള്ളം പൊങ്ങിയാല്‍ ബ്രിട്ടനില്‍ സംഭവിക്കുക!

കെട്ടിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ നിരത്തി

അത്യാധുനിക സംവിധാനങ്ങളുമായി ആധുനിക ലോകത്ത് ജീവിക്കുന്നവരാണ് തങ്ങളെന്ന് ലണ്ടന്‍കാര്‍ അവകാശപ്പെടും. എന്നാല്‍ ഒരു പൈപ്പ് പൊട്ടിയാല്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാത്ത ഗതികേടും അവര്‍ക്കുണ്ട്. വെസ്റ്റ് ലണ്ടനിലെ ഹാമര്‍സ്മിത്തിലാണ് വെള്ള പൈപ്പ് പൊട്ടി നിരവധി ആളുകള്‍ കാറിലും, റെസ്റ്റൊറന്റുകളിലും കുടുങ്ങിയത്. വെള്ളത്തിലൂടെ നടന്ന് പുറത്തേക്ക് പോകാന്‍ പോലീസുകാര്‍ ഇവരെ അനുവദിച്ചില്ല. വെള്ളത്തില്‍ നിന്നും ഷോക്കടിക്കാന്‍ സാധ്യതയുള്ളതിനാലാണ് പോലീസ് ഒടുവില്‍ ലണ്ടന്‍ തെരുവില്‍ ബോട്ടിറക്കിയത്.

റാവെന്‍സ്‌കോര്‍ട്ട് പാര്‍ക്ക് ട്യൂബ് സ്റ്റേഷന് സമീപമുള്ള കിംഗ്‌സ് സ്ട്രീറ്റില്‍ ഒന്‍പത് ഇഞ്ച് ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. 35 ഫയര്‍ഫൈറര്‍മാരും, ഓഫീസര്‍മാരും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെന്ന് ലണ്ടന്‍ ഫയര്‍ബ്രിഗേഡ് വ്യക്തമാക്കി. ഏഴ് പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു. ഫയര്‍ സേനാ അംഗങ്ങള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ആളുകളെ വീട്ടില്‍ നിന്നും പുറത്തെത്തിച്ചതായി ഫയര്‍ സ്റ്റേഷന്‍ മാനേജര്‍ പോള്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. കൂടുതല്‍ പേര്‍ക്കും വീടുകളില്‍ തുടരാന്‍ സാധിച്ചത് ഇവര്‍ക്ക് ആശ്വാസവുമായി.

കെട്ടിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ നിരത്തി. തെരുവിലെ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാനാണ് ശ്രമം നടന്നത്. പാര്‍ക്ക് ട്യൂബ് സ്റ്റേഷന്‍ അടച്ചതിനാല്‍ പ്രദേശത്തെ വഴികള്‍ ഒഴിവാക്കി സഞ്ചരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രാത്രി 8.45ഓടെയാണ് വെള്ളപ്പൊക്കം ആരംഭിച്ചത്. വെളുപ്പിന് 1.25 ആയപ്പോഴേക്കും തെരുവുകള്‍ വെള്ളത്തില്‍ മുങ്ങി. തെയിംസ് വാട്ടര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. വെള്ളം ഒതുങ്ങിയ ശേഷം മെയിന്‍ പൈപ്പില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു. ഏഴ് പോസ്റ്റ്‌കോഡുകളില്‍ വെള്ളം വിതരണത്തെ ഇത് ബാധിക്കും.

വെള്ളത്തിന്റെ പൈപ്പ് പൊട്ടിയാല്‍ ഇതാണ് അവസ്ഥയെങ്കിലും കനത്ത മഴയെങ്ങാന്‍ പെയ്താല്‍ എന്താകും അവസ്ഥ?




കൂടുതല്‍വാര്‍ത്തകള്‍.