CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 45 Seconds Ago
Breaking Now

സേവിംഗ്‌സ് ഉണ്ടോ എങ്കില്‍ സന്തോഷിക്കാനല്ല ദുഃഖിക്കാനുള്ള സമയമായി; ദീര്‍ഘകാല ഇന്‍വെസ്റ്റ്‌മെന്റ് നടത്തി സമാധാനമായി ഇരിക്കുന്നവര്‍ക്ക് പുതിയ ടാക്‌സ് നടപ്പാക്കാന്‍ ട്രഷറി; റിട്ടയര്‍മെന്റ് ഫണ്ടിലും, ഹോം ലോണിലും രഹസ്യടാക്‌സിന് നീക്കം

എന്‍ഡോവ്‌മെന്റ്, വിത്-പ്രോഫിറ്റ്‌സ്, ഹോള്‍-ഓഫ്-ലൈഫ് പ്ലാനുകള്‍ എടുത്തിട്ടുള്ള 11.6 മില്ല്യണ്‍ ജനങ്ങളെ ഈ നീക്കം ബാധിക്കും.

പണിയെടുക്കുന്ന കാശില്‍ എന്തെങ്കിലും ഒക്കെ സമ്പാദിച്ച് വെയ്ക്കാന്‍ കഴിയുന്നുണ്ടോ? സ്ഥിരമായി കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. മിക്കവര്‍ക്കും അങ്ങനൊരു സേവിംഗ്‌സ് ഉണ്ടാവുകയുമില്ല. സേവിംഗ്‌സ് ഉള്ളവര്‍ ഭാഗ്യവാന്‍മാര്‍ എന്ന് പൊതുവെ വിധിയെഴുതുകയും ചെയ്യും. എന്നാല്‍ ഈ അവസ്ഥയൊക്കെ മാറാന്‍ പോകുകയാണ്. ദീര്‍ഘകാലത്തെ സേവിംഗ്‌സും കെട്ടിപ്പിടിച്ച് ഇരിക്കുന്ന ജനങ്ങളെ പിഴിഞ്ഞ് 841 മില്ല്യണ്‍ പൗണ്ട് നേടാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളാണ് 12 മില്ല്യണ്‍ ജനങ്ങളെ ബാധിക്കുക.

ദീര്‍ഘകാല നിക്ഷേപകരെ പിഴിയാന്‍ പുതിയ ടാക്‌സ് നിയമത്തിനാണ് ട്രഷറി ഒരുങ്ങുന്നത്. റിട്ടയര്‍മെന്റ് ഫണ്ടുകളും, ഹോം ലോണുകളിലും രഹസ്യടാക്‌സ് ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് വിദഗ്ധര്‍ ആരോപിക്കുന്നു. നവംബറില്‍ അവതരിപ്പിച്ച ബജറ്റില്‍ പുതിയ നീക്കങ്ങള്‍ കമ്പനികളെ മാത്രം ബാധിക്കുമെന്നായിരുന്നു ചാന്‍സലര്‍ ജോര്‍ജ്ജ് ഓസ്‌ബോണിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ വാക്ക് മറികടന്നാണ് സാധാരണക്കാരായ നിക്ഷേപകരെയും പിഴിയാന്‍ ട്രഷറി കോപ്പുകൂട്ടുന്നത്.

ആക്‌സ, അവിവ, പ്രുഡെന്‍ഷ്യല്‍, സ്റ്റാന്‍ഡേര്‍ഡ് ലൈഫ് പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഡോവ്‌മെന്റ്, വിത്-പ്രോഫിറ്റ്‌സ്, ഹോള്‍-ഓഫ്-ലൈഫ് പ്ലാനുകള്‍ എടുത്തിട്ടുള്ള 11.6 മില്ല്യണ്‍ ജനങ്ങളെയും ഈ നീക്കം ബാധിക്കും. 1980-കള്‍ മുതല്‍ 2000-ങ്ങള്‍ വരെയുള്ള വര്‍ഷങ്ങളില്‍ വന്‍ വില്‍പ്പന നടത്തിയ പ്രൊഡക്ടുകളാണ് ഈ പ്ലാനുകള്‍. 20 വര്‍ഷം അല്ലെങ്കില്‍ അതിന് മുകളില്‍ കാലാവധി ഉള്ളവയാണ് ഇത്. റിട്ടയര്‍മെന്റിനും, ഹോം ലോണ്‍ അടച്ച് തീര്‍ക്കാനുമൊക്കെ ആളുകള്‍ ആശ്രയിച്ചിരുന്ന പദ്ധതികളെയാണ് ട്രഷറി ലക്ഷ്യംവെയ്ക്കുന്നത്.

ഇത്തരം പോളിസികള്‍ വഴി നേടിയ ഒരു പെന്നിക്കും കോര്‍പ്പറേഷന്‍ ടാക്‌സായ 19 ശതമാനം നല്‍കേണ്ടി വരും. ജനങ്ങള്‍ക്ക് വലിയ ആഘാതമായി ഈ ടാക്‌സ് മാറുമെന്നാണ് വിലയിരുത്തല്‍.




കൂടുതല്‍വാര്‍ത്തകള്‍.