CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 43 Seconds Ago
Breaking Now

സിഖില്‍ നിന്നും ഇസ്ലാമായി മതംമാറി; സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം നഴ്‌സായി സേവനം ചെയ്യാന്‍ കൊതിച്ച കവെന്‍ട്രി സ്വദേശിനിക്ക് മൂന്നര വര്‍ഷം ജയില്‍

സാമ്രയ്ക്ക് സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേര്‍ന്ന് നഴ്‌സായി പ്രവര്‍ത്തിക്കാനാണ് മോഹമുദിച്ചത്

ഒരു നഴ്‌സിന്റെ ജോലി മുറിവേറ്റവരെ പരിചരിക്കുകയാണ്. ഈ ജോലി ഏറ്റെടുക്കാനാണ് മുസ്ലീം മതത്തിലേക്ക് മാറിയ 18-കാരി സന്ദീപ് സാമ്ര കൊതിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ചാറ്റ്‌റൂമുകളില്‍ പെട്ട് തീവ്രവാദത്തിലേക്ക് തിരിഞ്ഞ സാമ്രയ്ക്ക് സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേര്‍ന്ന് നഴ്‌സായി പ്രവര്‍ത്തിക്കാനാണ് മോഹമുദിച്ചത്. എന്തായാലും ഈ മോഹത്തിന് ഇവര്‍ക്ക് മൂന്നര വര്‍ഷം ജയിലില്‍ കിടക്കാം.

ഇസ്ലാമിക് സ്‌റ്റേറ്റിന് ഒപ്പം ചേര്‍ന്ന് മരണത്തിലേക്ക് പോകാന്‍ കഴിയാത്തതിന്റെ നിരാശയില്‍ ഇരിക്കവെയാണ് മതംമാറിയ സാമ്രയ്ക്ക് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. കവെന്‍ട്രിയില്‍ താമസിച്ചിരുന്ന കൗമാരക്കാരി അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായതോടെ 'ഈ വിഷയത്തില്‍ അള്ളാഹ് എനിക്ക് മരണം സമ്മാനിക്കട്ടെ' എന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഓള്‍ഡ് ചര്‍ച്ച് റോഡില്‍ കഴിഞ്ഞ ജൂലൈയിലാണ് ഇവര്‍ അറസ്റ്റിലായത്. സാമ്രയുടെ മൊബൈലില്‍ നടത്തിയ പരിശോധനയിലാണ് ഇവള്‍ ഐഎസില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായി പോലീസ് മനസ്സിലാക്കുന്നത്. ഒരാളെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന വീഡിയോയും ഫോണിലുണ്ടായിരുന്നു. സിഖ് പാരമ്പര്യമുള്ള പെണ്‍കുട്ടി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിദ്യാര്‍ത്ഥിയായിരുന്നു. സിറിയയില്‍ നഴ്‌സായി പ്രവര്‍ത്തിക്കുന്നതായിരുന്നു തന്റെ ജിഹാദെന്ന് സാമ്ര കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. ഭീകരവാദത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിന് മുന്‍പ് ഭാഗ്യം കൊണ്ട് നിങ്ങളെ തടയുകയായിരുന്നു. സാമ്രയെ തടയാന്‍ വഴിയൊരുക്കിയ കുടുംബത്തെയും, മുന്‍ സ്‌കൂളിലെ ജീവനക്കാരെയും കോടതി പ്രശംസിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.