CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 9 Seconds Ago
Breaking Now

ഇന്ത്യക്കാരെ ഞെട്ടിച്ച് ലീസസ്റ്ററില്‍ ഇന്ത്യക്കാരന്റൈ കൊലപാതകം; ജ്വല്ലറി ഷോപ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മോഷണത്തിനും ശ്രമം

ഷോപ്പില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള സ്റ്റൗട്ടണില്‍ നിന്നാണ് മൃതേദഹം കണ്ടെത്തിയത്

ലീസസ്റ്ററിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ത്യന്‍ വംശജര്‍ ആശങ്കയില്‍. നിരവധി ജുവല്ലറി ഷോപ്പുകളും, ഇന്ത്യന്‍ ബാങ്കുകളും നിറഞ്ഞ പ്രദേശത്ത് നിന്നാണ് ജുവല്ലറി ഉടമയായ രാംനിക് ജോഗിയയെ തട്ടിക്കൊണ്ടുപോയത്. ബെല്‍ഗ്രേവ് റോഡിലുള്ള ഇദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നും മോഷണം നടത്താനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.

ഇതിന് മുന്‍പ് തുടര്‍ച്ചയായി മോഷണങ്ങള്‍ നടന്നതോടെ പോലീസും, ബിസിനസ്സ് സമൂഹവും ജാഗ്രതയിലായിരുന്നു. ഇതിനിടെയാണ് 70-കാരനായ ഇന്ത്യന്‍ ജുവല്ലറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഷോപ്പില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള സ്റ്റൗട്ടണില്‍ നിന്നാണ് മൃതേദഹം കണ്ടെത്തിയത്. ഒരു അജ്ഞാതന്‍ ജുവല്ലറിയില്‍ പ്രവേശിച്ച ശേഷമാണ് സംഭവങ്ങള്‍ നടന്നതെന്ന് പോലീസ് പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെല്‍ഗ്രേവ് റോഡിലുള്ള ഷോപ്പില്‍ നിന്നും ജോഗിയയെ പിടിച്ചുവലിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഗുജറാത്തില്‍ നിന്നുമുള്ള സമൂഹം ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ഏര്‍പ്പെട്ടിട്ടുള്ള സ്ഥലമാണ് ഇവിടം. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ സമൂഹം ഷോപ്പിംഗിന് എത്തുന്ന സ്ഥലം കൂടിയാണിത്.

ജോഗിയയുടെ കൈയിലുള്ള സേഫിന്റെ താക്കോല്‍ കൈക്കലാക്കാനായിരുന്നു കൊലയെന്നാണ് കരുതുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.